പാലക്കാടും കേരളമൊക്കെയും നെയ്ത്തു തറികളുടെ ശബ്ദം നിലച്ചു തുടങ്ങിയിട്ടുണ്ട്. പലവിധ കാരണങ്ങളാൽ കൈത്തറി നെയ്ത്ത് വ്യവസായം തന്നെ തകർന്നു. ഗ്രാമീണ മേഖലകളിലെ പ്രധാന ആശ്രയം ക്ഷയിച്ചതോടെ കടുത്ത പ്രതിസന്ധിയാണ് ഉയരുന്നത്.
വാങ്ങാൻ ആളില്ലാത്തതും വരുമാനം നന്നേ കുറഞ്ഞതും ഈ വ്യവസായം തന്നെ തകരാനിടയാക്കിയിട്ടുണ്ട്. നഷ്ടം കരുതി പുതുതലമുറ ഈ മേഖലയിലേക്ക് അടുക്കുന്നില്ല. തുണിക്ക് വിലയുണ്ടെങ്കിലും ഊടും പാവും നെയ്യുന്ന നെയ്തുകാരന് അതില്ലെന്നാണ് ഓരോരുത്തരും പറയുന്നത്. പാലക്കാടടക്കം പലയിടങ്ങളിൽ നിന്ന് തറിയുടെ ശബ്ദം നിലച്ചിട്ടുണ്ട്.
വീടുകളിൽ പ്രവർത്തിച്ചിരുന്നവർക്കാണ് ഏറ്റവും ദുരിതം. സർക്കാരുമായി സഹകരിച്ചു പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ് പിന്നെയും പിടിച്ചുനിൽക്കുന്നത്. സാഹചര്യം ഇങ്ങനെ തുടരുകയാണെങ്കിൽ അവിടെയും പ്രതിസന്ധിയാകും. സർക്കാരിന്റെ ക്രിയാത്മക ഇടപെടലാണ് ആവശ്യം.