ദേശീയ ശാസ്ത്ര സെമിനാറില്‍ മലയാളി വിദ്യാര്‍ഥിക്ക് ഒന്നാം സ്ഥാനം. പാലക്കാട് ഒറ്റപ്പാലം കെ.പി.ടി. എന്‍.എസ്.എസ്. സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ഹൃഷികേശാണ് ദേശീയ തലത്തില്‍ ഒന്നാം സ്ഥാനം നേടിയത്. നാഷണല്‍ കൗണ്‍സില്‍ ഓഫ് സയന്‍സ് മ്യൂസിയം നടത്തിയ ദേശീയ തലത്തിലുള്ള മത്സരത്തിലാണ് ഹൃഷികേശ് സംസ്ഥാനത്തിന്‍റെ അഭിമാനമായത്. കുട്ടികളില്‍ ശാസ്ത്രാഭിരുചി വളര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള മത്സരത്തില്‍ സംസ്ഥാന തലങ്ങളില്‍ ഒന്നാമതെത്തുന്നവരാണ് ദേശീയ തലത്തില്‍ മാറ്റുരയ്ക്കുന്നത്.
27 സംസ്ഥാനങ്ങളില്‍ നിന്നും 8 കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള മത്സരാര്‍ഥികളെയാണ് ഹൃഷികേശ് മറികടന്നത്. ക്വാണ്ടം ഫിസിക്സിലുള്ള പ്രബന്ധം,അഭിരുചി പരീക്ഷ ചോദ്യോത്തര വേളയിലെ പ്രകടനം എന്നിവ വിലയിരുത്തി ശാസ്ത്രജ്ഞരുടെ പാനലാണ് വിജയിയെ നിര്‍ണയിച്ചത്.
ബിരുദാനന്തര ബിരുദധാരികള്‍ക്കു പോലും കടുകട്ടിയായ വിഷയത്തില്‍ ഹൃഷികേശിന്റെ അറിവ് അദ്ഭുതപെടുത്തിയെന്ന് ജൂറിയും വിലയിരുത്തി. 48000 രൂപയും ട്രോഫിയും ശാസ്ത്ര കിറ്റുമടങ്ങുന്നതാണ് വിജയിക്കുള്ള സമ്മാനം.