palakkad

TOPICS COVERED

മികച്ച കോളജ് മാഗസിനുള്ള മലയാള മനോരമ ചീഫ് എഡിറ്റേഴ്സ് ട്രോഫി പുരസ്കാരം പാലക്കാട്ട് സമ്മാനിച്ചു. ഗഗന്‍യാൻ ദൗത്യത്തിന്റെ ഭാഗമായ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ, വിദ്യാര്‍ഥികളുമായി സംവദിച്ചത് വേറിട്ട അനുഭവമായി.

രാജ്യത്തിന്‍റെ അഭിമാന ബഹിരാകാശ പദ്ധതിയായ ഗഗന്‍യാന്‍ ദൗത്യത്തിന് തയാറെടുക്കുന്ന പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ താന്‍ കടന്നുവന്ന വഴികള്‍ വിദ്യാര്‍ഥികളോട് രസകരമായി വിശദീകരിച്ചു. റഷ്യയിലും അമേരിക്കയിലുമായി മരുഭൂമി, കടല്‍, ആകാശം തുടങ്ങിയ ഇടങ്ങളിലെ സാഹസികമായ പരിശീലന പരിപാടികള്‍. 2040 ഓടെ ബഹിരാകാശത്ത് ഇന്ത്യയ്ക്ക് സ്വന്തമായ സ്പേസ് സ്റ്റേഷൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.  

എഴക്കാട് യുവക്ഷേത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിന്റെ ക്യാംപസില്‍ നടന്ന ചടങ്ങില്‍, മലയാള മനോരമ ചീഫ് എഡിറ്റേഴ്സ് ട്രോഫി സമ്മാനിച്ചു. എഴക്കാട് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോളജ് മാഗസിനാണ് പുരസ്കാരം. എഴുത്തുകാരൻ ഇ.സന്തോഷ് കുമാർ സാഹിത്യ പുരസ്കാരങ്ങൾ വിതരണം ചെയ്തു. എഴുത്തുകാരായ സന്തോഷ് ഏച്ചിക്കാനം, ജി.ആർ.ഇന്ദുഗോപൻ, പി.രാമൻ, ജില്ലാ കലക്ടർ എം.എസ്.മാധവിക്കുട്ടി, മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടര്‍ ജോസ് പനച്ചിപ്പുറം തുടങ്ങിയവര്‍ ഹോര്‍ത്തൂസ് മലയാളോത്സവം പരിപാടികളുടെ ഭാഗമായി

ENGLISH SUMMARY:

Malayala Manorama Chief Editors Trophy was awarded for the best college magazine in Palakkad, featuring an inspiring interaction with Gaganyaan mission's Group Captain Prashanth Balakrishnan Nair. The event highlighted the future of India's space program and the importance of student engagement with science and literature.