സപ്ലൈകോ സംഭരണം നിലച്ചതോടെ പാലക്കാട് പലയിടങ്ങളിലായി നെല്ല് കുമിഞ്ഞുകൂടിയ അവസ്ഥയിലാണ്. മാസങ്ങളുടെ അധ്വാനം കൺമുന്നിൽ നശിക്കുന്ന വേദനയിലാണ് കർഷകർ. അതേസമയം കർഷകരുടെ അവസ്ഥ മുതലെടുത്ത് കുറഞ്ഞ തുകക്ക് നെല്ല് കൊണ്ടുപോവുകയാണ് സ്വകാര്യ വ്യക്തികൾ.
കേരളത്തിന്റെ നെല്ലറ എന്നൊക്കെയാണ് പാലക്കാടിന് വിശേഷണം. അത് വെറും വിശേഷണം മാത്രമാണെന്ന് ഇവിടുത്തെ കർഷകർ പറഞ്ഞു തരും. പ്രതിസന്ധികളോട് പടവെട്ടി മണ്ണിൽ വിളയിക്കുന്ന നെല്ല് ഏറ്റെടുക്കാൻ സർക്കാർ തയ്യാറാവുന്നില്ല. ഏറ്റെടുത്താലോ പണവും കിട്ടില്ല
പ്രതിസന്ധികളോട് പടവെട്ടി മണ്ണിൽ വിളയിക്കുന്ന അന്നത്തിനും അധ്വാനത്തിനും ഒരു പരിഗണനയും ലഭിക്കുന്നില്ലെന്നാണ് പരാതി. സപ്ലൈക്കോയുടെ നെല്ല് സംഭരണം നിലച്ചിട്ട് കാലങ്ങളായി. അതിനിടെയാണ് അവസരം മുതലാക്കി സ്വകാര്യ വ്യക്തികൾ രംഗത്തെത്തുന്നത്. കിലോക്ക് ന്യായമായി കിട്ടേണ്ട തുകയിൽ നിന്ന് പത്തു രൂപ വരെ കുറച്ചാണ് ഇവർ കർഷകർക്ക് നൽകുക. വൻ നഷ്ടമാണെങ്കിലും കൂട്ടിയിട്ട് നശിക്കുന്നതിനേക്കാൾ കിട്ടുന്ന തുകയ്ക്ക് കൊടുക്കുന്നതല്ലേ നല്ലത് എന്നു
കർഷകരും വിചാരിക്കും. സ്വകാര്യ വ്യക്തികൾക്കാണെങ്കിൽ ഇപ്പോൾ മട്ട മാത്രം മതി എന്നായി. അതോടെ ആ ഭാഗവും അടഞ്ഞ അവസ്ഥയാണ്. കാലങ്ങളായി തുടരുന്ന സർക്കാരിന്റെ നിസംഗതിയിൽ ജില്ലയിലെ ആയിരക്കണക്കിന് കർഷകരാണ് കൃഷി അവസാനിപ്പിച്ചത്. ഏക്കർ കണക്കിന് വയലുകൾ തരിശായി. ഇതാണ് പ്രതിസന്ധി രൂക്ഷമാകും എന്ന് ഉറപ്പ്