പാലക്കാട്ട് സ്‌കൂള്‍ അധ്യാപകര്‍ക്ക് വനംവകുപ്പ് നടത്താന്‍ തീരുമാനിച്ച പാമ്പുപിടിത്ത പരിശീലന ക്ലാസ് നടത്താനായില്ല. പാമ്പിനെ പിടിക്കാനാവില്ലെന്ന് നിലപാടെടുത്ത് അധ്യാപക സംഘടനകള്‍ എതിര്‍പ്പറിയിച്ചതോടെയാണ് വിദ്യാഭ്യാസ വകുപ്പ് ഉടക്കിയത്.
വിദ്യാര്‍ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തി അധ്യാപകര്‍ക്കും പാമ്പു പിടിത്ത പരിശീലനം. കഴിഞ്ഞ ഓഗസ്റ്റിലാണ് അത്തരമൊരു ദൗത്യത്തിനു വനംവകുപ്പ് തയ്യാറെടുത്തത്. ഉത്തരവ് അടക്കം പുറത്തുവിട്ടെങ്കിലും പരിപാടി നടന്നില്ല. അധ്യാപക സംഘടനകളുടെ എതിര്‍പ്പാണ് കാരണം. പരിസ്ഥിതി പ്രവര്‍ത്തകര്‍ പലതവണ വിദ്യാഭ്യാസ വകുപ്പിനെ സമീപിച്ചെങ്കിലും അനുകൂല നിലപാട് ലഭിച്ചില്ലെന്നാണ് പരാതി
പാമ്പിനെ പിടിക്കാനും സുരക്ഷിതമായി കൂട്ടിലാക്കാനും സര്‍പ്പയുടെ നേതൃത്വത്തിലായിരുന്നു പരിശീലനം തീരുമാനിച്ചത്. പാലക്കാട് ഒലവക്കോടില്‍ വനംവകുപ്പിന്‍റെ ആരണ്യഭവനില്‍ ഓഗസ്റ്റ് 11 ന് നടക്കുമെന്ന് അറിയിച്ചെങ്കിലും സംഘടനകളുടെ വിലക്ക് വില്ലനായി. പാലക്കാടു നിന്നു. തുടങ്ങി സംസ്ഥാനത്താകെ വ്യാപിപ്പിക്കാനുള്ള വനംവകുപ്പിന്‍റെ പദ്ധതിക്കും തടസം. പാമ്പുപിടിക്കല്‍ കൂടി പഠിക്കാനാവില്ലെന്ന് ചില അധ്യാപകര്‍. സല്‍പ്രവര്‍ത്തിയില്‍ തല്‍പരരായി എഴുപതോളം അധ്യാപകര്‍ രജിസ്റ്റര്‍ ചെയ്‌തിരുന്നെങ്കിലും സംഘടനാ നേതാക്കള്‍ പിന്തിരിപ്പിച്ചു. കുട്ടികളുടെ സുരക്ഷയെ മാനിച്ചു കാര്യങ്ങള്‍ അനുകൂലമാകുമെന്നാണ് വനംവകുപ്പിന്‍റെയും പ്രതീക്ഷ.