മതസൗഹാർദ സന്ദേശവുമായി ദേശക്കാരാകെ ആഘോഷിക്കുന്ന പ്രസിദ്ധമായ പട്ടാമ്പി നേർച്ച. ദേശങ്ങള്‍ താണ്ടി നിരവധിപേര്‍ പങ്കാളികളാകുന്ന അനുഭവം. ഈമാസം എട്ട്, ഒന്‍പത് തിയതികളിലായി നടക്കുന്ന ആഘോഷങ്ങളുടെ മുന്നോടിയായി വിപുലമായ സംഘാടകസമിതി യോഗം ചേര്‍ന്നു. സുരക്ഷയുടെ കാര്യത്തില്‍ കുറ്റമറ്റ ക്രമീകരണമുണ്ടാവുമെന്നും നിയമലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.
സുരക്ഷയുടെ ഭാഗമായി പട്ടാമ്പി നഗരത്തിലാകെ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കും. ഉല്‍സവം ഇന്‍ഷുറന്‍സ് പരിധിയില്‍പ്പെടുത്തുന്നതിനും യോഗം തീരുമാനിച്ചിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥർ, നേർച്ച ആഘോഷ കമ്മിറ്റി, ഉപ ആഘോഷ കമ്മിറ്റി ഭാരവാഹികൾ എന്നിവർ സംഘാടകസമിതി യോഗത്തില്‍ പങ്കെടുത്തിരുന്നു.