മുതിര്‍ന്ന പൗരന്‍മാര്‍ക്കായി കൂട്ടായ്മയൊരുക്കി മലയാള മനോരമ. അനുനിമിഷത്തില്‍ മാറിമറിയുന്ന ജീവിത തിരക്കുകളില്‍ ഒറ്റപെട്ടുപോകുന്നവര്‍ക്ക് ഒന്നിച്ചിരിക്കാനും നാടിന്‍റെ വികസന പുരോഗതിക്കുള്ള ആശങ്ങള്‍ പങ്കുവെയ്ക്കാനുമുള്ള വേദിയാണു നല്ല പ്രായം കൂട്ടായ്മ.
വിരമിക്കലിനു ശേഷം ഇനിയെന്ത് എന്ന ചോദ്യവുമായി കഴിയുന്ന പരിചിതപ്രജ്ഞരെ സമൂഹത്തിന്‍റെ നല്ലനാളുകള്‍ക്കായി ഉപയോഗപ്പെടുത്തുകയാണു കൂട്ടായ്മയുടെ ലക്ഷ്യം. ഒപ്പം ഒന്നിച്ചിരിക്കാനും കൂട്ടുകൂടാനുമുള്ള വേദിയും. 90 ന്‍റെ ചെറുപ്പത്തിലേക്കു കടക്കുന്ന മുന്‍ മന്ത്രി ടി.കെ. ഹംസ സ്വതസിദ്ധമായ ശൈലിയിലാണ് കൂട്ടായ്മയ്ക്ക് തുടക്കം കുറിച്ചത്. ഒപ്പം മനസും ഭക്ഷണവും നന്നായാല്‍ നല്ലപ്രായത്തില്‍ ജീവിതം ആസ്വദിക്കാമെന്ന ഉപദേശവും.
മുന്‍മന്ത്രി നാലകത്ത് സൂപ്പി അടക്കമുള്ള പ്രമുഖര്‍ പരിപാടിയുടെ ഭാഗമായി. തുടര്‍ന്നു നല്ല പ്രായത്തെ കലയിലൂടെ തിരികെ പിടിക്കുന്ന ഒരുകൂട്ടം കലാകാരികളുടെ നൃത്തവും അരങ്ങേറി.