പട പേടിച്ച് പന്തളത്ത് ചെന്നപ്പോൾ അവിടെ പന്തം കൊളുത്തിപ്പട. മലപ്പുറം നഗരത്തിലെ പല ഭാഗങ്ങളും ആഫ്രിക്കൻ ഒച്ചിന്‍റെ ശല്ല്യംകൊണ്ട് പൊറുതിമുട്ടിയെന്ന പരാതിയുമായാണ് നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ ഹാരിസ് ആമിയൻ കലക്ടറെ കാണാൻ എത്തിയത്. കലക്ടർ ബംഗ്ലാവിലെ ഒച്ചുകളെകൊണ്ട് ഗതികെട്ടുന്ന് കലക്ടറുടെ മറുപടി. മന്ത്രി കെ മുരളീധരനും ഒച്ചുശല്യത്തിൽ ഇടപെട്ടു കഴിഞ്ഞു.
എവിടെ തിരിഞ്ഞാലും ഒച്ച്. താമരക്കുഴി ഭാഗത്തെ ആഫ്രിക്കൻ ഒച്ചു ശല്ല്യത്തെക്കുറിച്ചുള്ള പരാതി പറഞ്ഞ് പരിഹാരം ഉണ്ടാക്കാനാണ് നഗരസഭാ കൗൺസിലർ ഹാരിസ് ആമിയനും സംഘവും കലക്ടർ വിനയ് ഗോയലിനെ കാണാൻ എത്തിയത്. കൊച്ചു ശല്യം കൊണ്ട് നിങ്ങളെക്കാൾ പൊറുതിമുട്ടി നിൽക്കുകയാണ് ഞാൻ എന്നായിരുന്നു കലക്ടറുടെ മറുപടി. ഇതുകേട്ട് കലക്ടറുടെ ഔദ്യോഗിക വസതിയിൽ എത്തിയ നഗരസഭ കൗൺസിലറും നാട്ടുകാരും കണ്ട കാഴ്ച കൂടുതൽ ആശങ്കപ്പെടുത്തുന്നതായിരുന്നു. മതിലുമുതൽ മുറ്റം വരെയും പറമ്പിലുള്ള മരങ്ങളിലുമെല്ലാം ആഫ്രിക്കൻ ഒച്ചുകൾ നിറഞ്ഞ കാഴ്ച. സുരക്ഷ ഒരുക്കുന്ന പൊലീസുകാരുടെ ഔട്ട് ഹൗസിൽ വരെ നിയന്ത്രണം ഏറ്റെടുത്ത് ഒച്ചുകൾ.
ഇതിനിടെ മലപ്പുറം നഗരസഭാധ്യക്ഷ വി. റിനിഷ ഒച്ചുശല്യത്തെ കുറിച്ചുള്ള പരാതിയുമായി ആരോഗ്യമന്ത്രിയെ സമീപിച്ചു. ഉച്ചകളെ നിയന്ത്രിക്കാൻ വേണ്ടത് ചെയ്യണമെന്ന് ഉടൻ തന്നെ മന്ത്രി ഡിഎംഒയ്ക്ക് നിർദ്ദേശവും നൽകി. എന്താണെങ്കിലും ഒച്ചു പരാതിക്ക് പരിഹാരം ഉണ്ടാകുന്നില്ലെങ്കിലും ഓരോ ദിവസം കഴിയുംതോറും ഒച്ചുകൾ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയാണ്.