malappurm-vengara

TOPICS COVERED

മലപ്പുറം വേങ്ങരയില്‍ ജനസമ്പര്‍ക്ക പരിപാടിയുമായി ബ്ലോക്ക് പഞ്ചായത്ത് അംഗം. കാരാത്തോട് ഡിവിഷനില്‍ നിന്നു വിജയിച്ച  വികസനകാര്യ സ്റ്റിന്‍ഡിങ് കമ്മിറ്റി അംഗം . പി.കെ.അബു താഹിറിന്‍റെ നേതൃത്വത്തിലാണ് 9 വാര്‍ഡുകളിലെ ജനങ്ങള്‍ക്കായി ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചത്.

ജനങ്ങളുടെ പരാതികളെല്ലാം കേള്‍ക്കാന്‍ കഴിയും വിധം പരിഹാരമുണ്ടാക്കാനുമായിരുന്നു ജനസമ്പര്‍ക്കം. ബ്ലോക്ക് പഞ്ചായത്ത് അംഗത്തിനൊപ്പം9വാര്‍ഡുകളിലേയും അംഗങ്ങള്‍ പ്രത്യേകം പ്രത്യേകം കൗണ്ടറുകളിലിരുന്നാണ് പരാതികള്‍ സ്വീകരിച്ചത്.സ്ഥലം എംഎല്‍എ കൂടിയായ പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു.

650ല്‍ അധികം അപേക്ഷകരാണ് ജനസമ്പര്‍ക്ക പരിപാടിയില്‍ എത്തിയത്.അപേക്ഷകള്‍ വിവിധ ഒാഫീസുകളില്‍ എത്തിക്കാനും തുടര്‍നടപടി സ്വീകരിക്കാനും ജനപ്രതിനിധികള്‍ നേതൃത്വം നല്‍കും. സര്‍ക്കാര്‍ സഹായത്തിനു പുറമെ ചികില്‍സ സഹായമടക്കം സ്വകാര്യ ട്രസ്റ്റുകള്‍ വഴി കൈമാറാനുളള ശ്രമവും ജനസമ്പര്‍ക്കത്തിലൂടെയുണ്ട്.

ENGLISH SUMMARY:

Malappuram local governance focuses on public outreach. This program, led by a Block Panchayat member, aimed to address citizen grievances and facilitate access to government schemes and private trusts.