mdma-arrest-3

 

കരിപ്പൂരില്‍ ലഹരിക്കേസ് പ്രതികളുടെ ജാമ്യത്തിനായി പൊലീസിന്റെ ഒത്തുകളി. അറസ്റ്റിന്റെ കാരണം ബന്ധുക്കളെ രേഖാമൂലം അറിയിക്കാത്തതിനാല്‍ എംഡിഎംഎ കേസ് പ്രതികള്‍ പുറത്തിറങ്ങി. കൊച്ചിയില്‍ സമാനമായ കേസ് തള്ളിപ്പോയ വിധം മനസിലാക്കിയ ശേഷമാണ്, കരിപ്പൂര്‍ പൊലീസ് പ്രതികളുടെ ജാമ്യത്തിന് പഴുതൊരുക്കിയത്. 

 

കരിപ്പൂരിൽ കഴിഞ്ഞ മാസം 22-ന് 40 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ പ്രതികളായ മുഹമ്മദ് കബീറും ബഷീറും 28 ദിവസത്തിനുശേഷം ജാമ്യം. അറസ്റ്റ് ചെയ്യുമ്പോൾ പ്രതികളുടെ അടുത്ത ബന്ധുക്കളെ അറിയിക്കാത്തതിന്റെ അടിസ്ഥാനത്തിൽ കോടതി അറസ്റ്റ് തന്നെ നിയമവിരുദ്ധമെന്ന് പ്രഖ്യാപിച്ചു. 

 

കൊച്ചിയിൽ സമാന കേസിൽ ഇതേ പഴുത് പ്രയോജനപ്പെടുത്തി ജാമ്യം നേടിയ സംഭവം പഠിച്ചാണ് കരിപ്പൂർ പൊലീസ് ഈ നടപടി സ്വീകരിച്ചതെന്ന് ആരോപണമുണ്ട്. കേസ് അന്വേഷിക്കുന്ന എസ്എച്ച്ഒ നേരത്തെ പ്രതിയുടെ വാടക വീട്ടിൽ താമസിച്ചിരുന്നതും വിവാദമായി. സാധാരണ കൊമേഷ്യൽ ക്വാണ്ടിറ്റി ലഹരി കേസുകളിൽ 90 മുതൽ 180 ദിവസം വരെ ജയിൽ വാസം സാധ്യമാണ്. എന്നാൽ പൊലീസിന്റെ നടപടി വീഴ്ചയാണ് പ്രതികളെ വേഗത്തിൽ മോചിപ്പിക്കാൻ കാരണമായത്.