കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ മന്ത്രാലയത്തിനു കീഴിലെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ മലപ്പുറം കാളികാവിലെ മൈതാനത്ത് സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം. നാട്ടുകാർക്ക് ആകെയുള്ള അമ്പലക്കുന്ന് ഗ്രൗണ്ടിൽ കേന്ദ്രം നിർമിക്കുന്നത് മൈതാനം നഷ്പ്പെടാൻ കാരണമാക്കുമെന്നും ആശങ്കയുണ്ട്.
കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ മന്ത്രാലയത്തിനു കീഴിലാണ് പദ്ധതി നടപ്പാക്കുന്നത്. കാളികാവ് ബ്ലോക്കിനു കീഴിലെ എല്ലാ പഞ്ചായത്തുകളിലും സ്റ്റേഷൻ നിർമിക്കുന്നുണ്ട്. പഞ്ചായത്തുമായി സഹകരിച്ച് കൃഷി വകുപ്പിനാണ് നിർമാണ ചുതല. മഴ അളവ്, മഴയുടെയുടെയും കാറ്റിൻ്റെയും ഗതി, വേഗത, അന്തരീക്ഷത്തിലെ ഈർപ്പം, ചൂട്, തുടങ്ങിയുള്ള കാലാവസ്ഥാ നിരീക്ഷണമാണ് പദ്ധതിയുടെ ലക്ഷ്യം.
മൈതാനം ചുരുങ്ങുന്നതിനോടൊപ്പം, പദ്ധതി യാഥാർഥ്യമായാൽ ഫുട്ബോളും ക്രിക്കറ്റും അടക്കമുള്ള കായിക ഇനങ്ങളൊന്നും കളിക്കാനാവില്ലെന്നും കായിക പ്രേമികൾ. നാട്ടുകാർ അറിയാതെയാണ് നിർമ്മാണത്തിനായി മൈതാനത്ത് കുഴിയെടുത്ത്. എതിർപ്പിനെ തുടർന്ന് നിർമാണം താൽക്കാലികമായി നിർത്തിവെച്ചു.