മരിച്ച അയ്യപ്പന്‍, പായസത്തിന്റെ എ.ഐ നിര്‍മ്മിത ചിത്രം
ബന്ധുവീട്ടിലെ വിവാഹ ആവശ്യത്തിനായി പായസം തയ്യാറാക്കുന്നതിനിടെ അബദ്ധത്തിൽ പായസച്ചെമ്പിൽ വീണ് ഗുരുതരമായി പൊള്ളലേറ്റയാൾ മരിച്ചു. മലപ്പുറം ചേളാരി പത്തൂർ നഗർ സ്വദേശി അയ്യപ്പൻ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. ബന്ധുവീട്ടിലെ വിവാഹാഘോഷത്തിന്റെ ഭാഗമായി വലിയ പാത്രത്തിൽ പായസം തയ്യാറാക്കുകയായിരുന്നു. പായസം വലിയ ചട്ടുകം ഉപയോഗിച്ച് ഇളക്കിക്കൊണ്ടിരുന്ന അയ്യപ്പൻ, അബദ്ധത്തിൽ കാൽ വഴുതി തിളച്ചുകൊണ്ടിരുന്ന പായസത്തിലേക്ക് വീഴുകയായിരുന്നു. ശരീരമാസകലം ഗുരുതരമായി പൊള്ളലേറ്റ അയ്യപ്പനെ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സ നൽകിയെങ്കിലും ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.