Untitled design - 1

വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ ഓഫീസിന്‍റെ പേരില്‍ കൂടുതല്‍ വ്യാജ കോളുകള്‍ . കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പിലിനും ഡീന്‍ കുര്യാക്കോസിനും വിളിയെത്തി. ആള്‍മാറാട്ടത്തിന് കേസെടുക്കണമെന്ന് പ്രിയങ്കയുടെ ഓഫീസ് ആവശ്യപ്പെട്ടു. വയനാട് സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 

 

മന്ത്രിസ്ഥാനത്തിനായി മൂന്ന് കോടി ആവശ്യപ്പെട്ട് എലത്തൂര്‍ എംഎല്‍എ വിദ്യാ ബാലകൃഷ്ണനാണ് ആദ്യം ഫോണ്‍ കോള്‍ വന്നത്. ഇത് ഡല്‍ഹിയില്‍ നിന്നാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം ഉറപ്പിച്ചത്. എന്നാല്‍ ഫോണ്‍ നമ്പര്‍ വ്യാജമാണെന്നാണ് സംശയം. മറ്റൊരാളുടെ ഫോണ്‍ നമ്പര്‍ മ്യൂള്‍ അക്കൗണ്ട് വഴി ഉപയോഗിച്ചതാകാം. 

 

പരാതിയില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി സൈബര്‍ സെല്‍ അറിയിച്ചു. ഇന്നലെയാണ് മന്ത്രിസ്ഥാനത്തിനായി മൂന്ന് കോടി രൂപ ആവശ്യപ്പെട്ട്  വയനാട് എംപിയുടെ ഓഫിസില്‍ നിന്നാണെന്ന വ്യാജേന എംഎല്‍എക്ക് വാട്സാപ്പ് കോള്‍ വന്നത്

ENGLISH SUMMARY:

Fraudulent calls impersonating the office of Wayanad MP Priyanka Gandhi have targeted Congress leaders Shafi Parambil and Dean Kuriakose. These incidents follow a prior extortion attempt where a caller demanded 3 crore rupees from MLA Vidya Balakrishnan in exchange for a ministerial position. Authorities have traced the origin of these calls to Delhi, though investigators suspect the use of spoofed numbers or mule accounts. Consequently, the Wayanad cyber police have registered a case and are actively conducting a thorough investigation into the matter.