tiger

TOPICS COVERED

മലപ്പുറം അമരമ്പലത്ത് ജനവാസ മേഖലയില്‍ പുലിയുടെ ആക്രമണത്തില്‍ ആദിവാസി വീട്ടമ്മക്ക് പരുക്ക്.പൂക്കോട്ടുംപാടം ഉപ്പുവളളി മൂച്ചിക്കലിലെ ജാനകിയാണ് ആക്രമിക്കപ്പെട്ടത്.പുലിയെ തെങ്ങിന്‍മടല്‍ ഉപയോഗിച്ച് അടിച്ചുവെന്നാണ് ജാനകിയുടെ മൊഴി.

ബന്ധുവായ പെണ്‍കുട്ടിക്കൊപ്പം കുളത്തിന്‍റെ കരയില്‍ ഇരിക്കുബോഴാണ് ജാനകി ആക്രമിക്കപ്പെട്ടത്.തലക്കും മുഖത്തുമാണ് മാന്തലേറ്റത്.ഒച്ച വച്ചതിനൊപ്പം അടുത്തു കിടന്ന തെങ്ങിന്‍മടല്‍ ഉപയോഗിച്ച പുലിയെ അടിച്ചതോടെ ഒാടിപ്പോയെന്ന് ജാനകിയും ഒപ്പമുളള പെണ്‍കുട്ടിയും പറഞ്ഞു.

ജനവാസമേഖലയില്‍ പുലി ഇറങ്ങിയതിന്‍റെ അമ്പരപ്പിലാണ് നാട്ടുകാര്‍. നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒയുടെ നേതൃത്വത്തില്‍ വനം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പുലിയെ കണ്ടെത്താന്‍  സ്ഥലത്ത് തിരച്ചില്‍ നടത്തുമെന്ന് വനംവകുപ്പ് അറിയിച്ചു.

ENGLISH SUMMARY:

A tribal woman was injured in a tiger attack in a residential area in Amarambalam, Malappuram. The incident has caused shock among locals, and the forest department has initiated a search for the tiger.