തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫുമായുണ്ടാക്കിയ സഹകരണത്തിനെതിരെ മുഖ്യമന്ത്രിയും ഇടതുപക്ഷവും നടത്തിയ ആക്രമണം വിലപ്പോയില്ലെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി നേതൃത്വം. യുഡിഎഫിന്‍റെ പിന്തുണയോടെ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ജനപ്രതിനിധികളുടെ എണ്ണം 65ല്‍ നിന്ന് 75ആയി ഉയര്‍ത്താനായെന്നും നേതൃത്വം പറയുന്നു.
മലപ്പുറം നഗരത്തോട് ചേര്‍ന്ന കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തില്‍ മാത്രം യുഡിഎഫ് പിന്തുണയില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നാലംഗങ്ങളേയാണ് വിജയിപ്പിക്കാനായത്.മലപ്പുറം ജില്ലയില്‍ മാത്രം 25ഗ്രാമ പഞ്ചായത്ത് അംഗങ്ങളും 3ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും മലപ്പുറം,കൊണ്ടോട്ടി,തിരൂര്‍,വളാഞ്ചേരി നഗരസഭകളില്‍ ഒാരോ കൗണ്‍സിലര്‍മാര്‍ വീതവും വിജയിച്ചു കയറിയത് യുഡിഎഫ് സഹായത്തോടെയാണന്ന് നേതൃത്വം പറയുന്നു.
സംസ്ഥാനത്താകെ56 ഗ്രാമ പഞ്ചായത്ത് അംഗങ്ങളേയും 16നഗരസഭാംഗങ്ങളേയും വിജയിപ്പിച്ചതും പരസ്പര സഹകരണത്തിലാണ്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ബിജെപി ഒഴികെയുളള പാര്‍ട്ടികളുമായി സഹകരിക്കുന്ന നിലപാടുമായി മുന്നോട്ടു പോവും.സമസ്തക്ക് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി അഭിപ്രായ വ്യാത്യസമുണ്ടെന്ന പ്രചാരണം അടിസ്ഥാന രഹിതമാണന്നും നേതൃത്വം വ്യക്തമാക്കുന്നു.