കേരളം അതിദാരിദ്ര മുക്തമാണന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോഴും താല ചായ്ക്കാന്‍ ഒരു വീടില്ലാത്ത നൂറു കണക്കിനു പേര്‍ നമുക്കു ചുറ്റുമുണ്ട്. മലപ്പുറം പെരിന്തല്‍മണ്ണക്കടുത്ത് താഴേക്കോട്ടെ ജാനകി അടക്കമുളളവരുടെ വീടു നിര്‍മാണം വര്‍ഷങ്ങളായി നാലു ചുമരുകളില്‍ ഒതുങ്ങുകയാണ്. അവസാനഘട്ട നിര്‍മാണത്തിനുളള ഫണ്ടനുവദിക്കാത്തതാണ് തടസമാകുന്നത്.
കുന്നുമ്മല്‍ ഉന്നതിയിലെ ജാനകിയുടെ വീടു നിര്‍മാണം തുടങ്ങിയിട്ട് മൂന്നാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. വെട്ടുകല്ലിന് മീതെ മേല്‍ക്കൂര പണിയാന്‍ ഇനിയുമായിട്ടില്ല. കിട്ടിയ പണത്തിന്‍റെ ഒരു വിഹിതവുമായി കാരറുകാരന്‍ പോയി. ഇനി ബാക്കിയുളള ഒരു ലക്ഷം രൂപ കിട്ടാന്‍ വൈകുന്നതാണ് നിര്‍മാണം തടസപ്പെടാനുളള കാരണം. പണി പൂര്‍ത്തിയായ ചുമരിനെ ഓടുവെച്ച് മഴക്കാലത്തു നിന്നു രക്ഷപ്പെടുത്താനാണ് ശ്രമം.
പുതിയ വീടെന്ന സ്വപ്നവുമായി കുന്നുമ്മല്‍ ഉന്നതിയില്‍ മാത്രം ഒട്ടേറെ കുടുംബങ്ങളുടെ കാത്തിരുപ്പ് തുടരുകയാണ്. ദൈംനദിന ജീവിതത്തിനു പോലും പാടുപെടുന്നവരാണ് ഇവിടുത്തെ മിക്ക കുടുംബങ്ങളും.