വ്യാഴാഴ്ച രാത്രി ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ മലപ്പുറം നിലമ്പൂർ പോത്തുകല്ലിൽ ലക്ഷങ്ങളുടെ കൃഷിനാശം. 5 വീടുകൾ ഭാഗികമായി നശിച്ചു. വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.
പനങ്കയം കവളപ്പാറ വെള്ളിമുറ്റം ഭൂദാനം മേഖലകളിലായി ഒട്ടേറെ വൈദ്യുത പോസ്റ്റുകൾ ആണ് ഒടിഞ്ഞു വീണത്. പനങ്കയത്ത് പാതയോരത്ത് നിർത്തിയിട്ട മൂന്ന് ടിപ്പറുകൾ മരം വീണ് തകർന്നു. റബറും തെങ്ങും കവുങ്ങും അടക്കം ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായിട്ടുണ്ട്. മരങ്ങൾ വീണ് അഞ്ചു വീടുകൾ ഭാഗികമായി തകർന്നു. നാശനഷ്ടക്കണക്ക് ക്രോഡീകരിക്കാനുള്ള ശ്രമത്തിലാണ് റവന്യൂ കൃഷി വകുപ്പുകൾ.