ഒരു ചായയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് അനാഥമായത് രണ്ട് കുഞ്ഞുങ്ങള്‍, മലപ്പുറം കുരുളായില്‍ കുടുംബകലഹത്തെത്തുടർന്ന് അമ്മായിയമ്മ മരുമകളെ വെട്ടിക്കൊന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കരുളായി കുണ്ടുങ്ങൽ പുളിക്കത്തടത്തിൽ സുനിൽ ബാബുവിന്‍റെ ഭാര്യ തൊണ്ണത്ത് രജില(28)യാണ് മരിച്ചത്. സുനിൽ ബാബുവിന്‍റെ അമ്മ ശാന്ത(67)യെ പൊലീസ് അറസ്റ്റ് ചെയ്തു

രജിലയും ശാന്തയും രജിലയുടെ രണ്ട് പെൺകുട്ടികളുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വീട്ടിലെ ഗ്യാസ് അടുപ്പിൽ ചായ ഉണ്ടാക്കുന്നതിൽ രജിലയും ശാന്തയും തമ്മിൽ വഴക്കുണ്ടായി. ശാന്ത ഉണ്ടാക്കിയ ചായ രജില എടുത്തുകളഞ്ഞതാണ് പ്രകോപനത്തിനു കാരണം. പ്രകോപിതയായ ശാന്ത അരിവാൾ ഉപയോഗിച്ച് രജിലയെ വെട്ടി.

കരച്ചിൽകേട്ട് ഓടിയെത്തിയ നാട്ടുകാർ രജിലയെ നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അമ്മായിയമ്മയും മരുമകളും തമ്മിലുള്ള കുടുംബപ്രശ്‌നത്തിൽ അനാഥരായത് ഈ ചെറിയ രണ്ടു കുട്ടികളാണ്. അച്ഛൻ സുനിൽബാബു ജോലിക്കുപോയ സമയത്താണ് രജിലയെ ശാന്ത വെട്ടിക്കൊലപ്പെടുത്തിയത്. കുട്ടികളുടെ കരച്ചിൽ കേട്ടാണ് അയൽക്കാർ ഓടിയെത്തിയതും രജിലയെ ആശുപത്രിയിലേക്കു കൊണ്ടുപോയതും.

ENGLISH SUMMARY:

a tragic family dispute in Kurulai, Malappuram, where a mother-in-law allegedly murdered her daughter-in-law over a trivial argument about tea. This incident has tragically left two young children orphaned and highlights the devastating consequences of domestic conflict.