ട്രെയിനിന്‍റെ വാതില്‍ തുറന്നുവച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവ് കുത്തേറ്റു മരിച്ചു.  മായങ്ക്  ലോഹര്‍ ( 22) ആണ് മുംബൈ ലോക്കല്‍ ട്രെയിനില്‍ കുത്തേറ്റു മരിച്ചത്. അന്ധേരിക്കും ബോറിവലിക്കും ഇടയിലായിരുന്നു സംഭവം. 

കനത്ത മഴമൂലം കോച്ചിന്‍റെ വാതില്‍ അടയ്ക്കണമെന്ന് ലോഹര്‍ നിര്‍ദേശിച്ചത് പ്രതിയെ പ്രകോപിതനാക്കി. വാക്കേറ്റത്തെത്തുടര്‍ന്ന് പ്രതി മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ച് കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ആക്രമണശേഷം പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപെട്ടു.  കുത്തേറ്റുവീണ യുവാവിനെ ബോറിവലിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്വകാര്യകമ്പനിയിലെ സെയില്‍സ്മാനായ ലോഹര്‍ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു. പ്രതിക്കായി തിരച്ചില്‍ ശക്തമാക്കിയെന്ന് പൊലീസ് അറിയിച്ചു.

ENGLISH SUMMARY:

Mumbai train murder is a tragic incident where a youth was fatally stabbed on a Mumbai local train following a dispute over the train door. The altercation, which escalated into violence, resulted in the death of Mayank Lohar, highlighting a disturbing crime on public transport.