ലേണേഴ്സ് ലൈസന്‍സിനുളള സംവിധാനങ്ങള്‍ പരിഷ്ക്കരിച്ചതോടെ അപേക്ഷകരുടെ മണിക്കൂറുകള്‍ നീണ്ട ക്യൂ. വേണ്ടത്ര സൗകര്യങ്ങള്‍ ഒരുക്കാതെ നടത്തിയ പരിഷ്ക്കാരത്തില്‍ ആയിരങ്ങള്‍ വലയുകയാണ്. തിങ്കളാഴ്ച മുതലാണ് ചോദ്യാവലിയുടെ എണ്ണം കൂട്ടി പരീക്ഷാരീതിയില്‍ മാറ്റം വരുത്തിയത്.
മലപ്പുറം ആര്‍.ടി ഒാഫീസില്‍ രാവിലെ ഏഴിന് എത്തിയവര്‍ക്ക് വൈകുന്നേരമായിട്ടും ലേണേഴ്സ് പരീക്ഷ കഴിഞ്ഞ് മടങ്ങി പോവാനായില്ല.ലേണേഴ്സ് പരീക്ഷയുടെ ചോദ്യങ്ങളുടെ സ്വഭാവം മാറിയതിനൊപ്പം എണ്ണം 20 ല്‍ മുപ്പതാക്കി ഉയര്‍ത്തി.നല്ല കംപ്യൂട്ടര്‍ പരിജ്ഞാനുളളുവര്‍ക്ക് മാത്രം പരീക്ഷ എഴുതാന്‍ കഴിയാവുന്ന വിധത്തേക്ക് ലേണേഴ്സ് പരീക്ഷ മാറിയെന്നും പരാതി ഉയര്‍ന്നു.
120 അപേക്ഷകള്‍ക്ക് പരീക്ഷ എഴുതാന്‍ മലപ്പുറം ആര്‍.ടി ഒാഫീസില്‍ ആകെയുളളത് 5 കംപ്യൂട്ടറുകളാണ്. അപ്ലോഡ് ചെയ്യുബോള്‍ എന്തെങ്കിലും പാകപ്പിഴ സംഭവിച്ചാല്‍ തുടക്കം മുതല്‍ വീണ്ടും പരീക്ഷയെഴുതണം.
എട്ടും പത്തും മണിക്കൂര്‍ ആര്‍.ടി ഒാഫീസിലെ ക്യൂവില്‍ നില്‍ക്കേണ്ടി വരുന്നവര്‍ക്ക് ആവശ്യത്തിന് ശുചിമുറി സംവിധാനം പോലും മലപ്പുറത്തില്ല.ജില്ലയില്‍ മുപ്പതിനായിരത്തില്‍ അധികം പേരാണ് ലേണേഴ്സ് പരീക്ഷക്കായി കാത്തിരിക്കുന്നത്.തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ മിക്ക ആര്‍.ടി ഒാഫീസുകളിലും ലേണേഴ്സ് പരീക്ഷക്കെത്തുന്നവര്‍ ഇതേ ദുരിതം അനുഭവിക്കുന്നുണ്ട്.