pulihomes

TOPICS COVERED

മലപ്പുറം പെരിന്തല്‍മണ്ണക്കടുത്ത് മണ്ണാര്‍മലയില്‍ പുലിപ്പേടി കാരണം പുറത്തിറങ്ങാനാവാത്ത സ്ഥിതിയിലാണ് ഒരു ഗ്രാമമാകെ. മയക്കുവെടി വച്ച് പിടികൂടണമെന്ന ഉത്തരവ് എത്രവും വേഗം നടപ്പിലാക്കണമെന്നാണ് ആവശ്യമാണ് നാട്ടുകാര്‍ ഉയര്‍ത്തുന്നത്.

നേരം ഇരുട്ടിയാല്‍ ഈ കാണുന്ന വീടുകളുടെ മുറ്റത്തും പരിസരുത്തുമെല്ലാം എപ്പോള്‍ വേണമെങ്കിലും പുലിയെ പ്രതീക്ഷിക്കാം.എല്ലാവരും എപ്പോഴും ഈ ആശങ്കയിലാണ്.

പുലി പതിവായെത്തുന്ന സിസിടിവിയുടെ സമീപത്ത് രണ്ട് കൂടുകള്‍ സ്ഥാപിച്ചിട്ടുണ്ട്.ഉയരത്തിലിരുന്ന് മയക്കുവെടി വയ്ക്കാനുളള സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.മയക്കുവെടി വയ്ക്കാന്‍ ഇനിയും വൈകരുതെന്ന അഭ്യര്‍ഥനയാണ് നാട്ടുകാര്‍ക്ക് മുന്നോട്ടു വയ്ക്കാനുളളത്.

ENGLISH SUMMARY:

Malappuram news: Residents in Mannarmala, near Perinthalmanna, Malappuram, are living in fear due to a tiger scare. Locals are urging authorities to expedite the order to capture the tiger using tranquilizer darts.