malappuram

TOPICS COVERED

പാതി തകര്‍ന്ന വീടുകളിലാണ് മലപ്പുറം ചുങ്കത്തറ സുല്‍ത്താന്‍പടിയിലെ15 ആദിവാസി കുടുംബങ്ങള്‍ കഴിയുന്നത്.കാറ്റും മഴയും വന്നാല്‍ പിഞ്ചു കുഞ്ഞുങ്ങളേയുമായി സുരക്ഷിത സ്ഥലങ്ങള്‍ തേടി ഒാടേണ്ട ഗതികേടിലാണ് കുടുംബങ്ങള്‍.

സുല്‍ത്താന്‍പടി ഉന്നതയിലെ വീടുകളുടേയെല്ലാം ഒാടു മേഞ്ഞ മേല്‍ക്കൂര തകര്‍ന്ന നിലയിലാണ്.പ്ലാസ്റ്റിക് ഷീറ്റു വലിച്ചു കെട്ടിയാണ് മഴവെളളം അകത്തു കടക്കാതെ രക്ഷപ്പെടുന്നത്.ആകെയുളള15വീടുകളില്‍13 എണ്ണവും ഒാടു മേഞ്ഞവയാണ്.

മഴയും കാറ്റും ശക്തമായാല്‍ മേല്‍ക്കൂരയില്‍ നിന്ന് ഒാടും കഴുക്കോലുമെല്ലാം താഴേക്കു പതിക്കും. 25 വര്‍ഷത്തിലേറെ പഴക്കമുളള വീടുകള്‍ ഇനി പുതുക്കി പണിതിട്ട് ഫലമില്ല. ഒരേ വീട്ടില്‍ ഒന്നിലധികം കുടുംബങ്ങള്‍ ഇപ്പോള്‍ താമസിക്കുന്നുണ്ട്.സുരക്ഷ കണക്കിലെടുത്ത് വേനല്‍ക്കാലമായാല്‍ പുഴയോരത്തേക്ക് കുടുംബങ്ങള്‍ താമസം മാറാറുണ്ട്.

ENGLISH SUMMARY:

Malappuram tribal families are facing a housing crisis. Fifteen tribal families in Chungathara Sultanpadi live in partially damaged homes, struggling with inadequate shelter during harsh weather conditions.