മഞ്ചേരി മെഡിക്കല്‍ കോളജില്‍ കഴിഞ്ഞ ഒരു വര്‍ഷമായി തുടര്‍ന്നുവന്ന രാത്രികാല പോസ്റ്റുമോര്‍ട്ടം നിര്‍ത്തി. ഫോറന്‍സിക് വിഭാഗം മേധാവിയായിരുന്ന ഡോ.ഹിതേഷ് ശങ്കര്‍ തൃശൂരിലേക്ക് സ്ഥലം മാറിയതോടെയാണ് ഇനി മുതല്‍ രാത്രി സമയത്ത് പോസ്റ്റുമോര്‍ട്ടം നടത്തേണ്ടതില്ലെന്ന് ഏകപക്ഷീയമായി തീരുമാനമെടുത്തത്.
സംസ്ഥാനത്തെ മറ്റെല്ലാ സര്‍ക്കാര്‍ ആശുപത്രികള്‍ക്കും മാതൃകയായി കഴിഞ്ഞ സെപ്റ്റംബര്‍ മുതലാണ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ രാത്രിസമയത്തും പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹങ്ങള്‍ വിട്ടു കൊടുത്തു തുടങ്ങിയത്. ഏറ്റവും അടുത്ത ബന്ധുക്കളെ നഷ്ടമായവര്‍ രാത്രി മുഴുവന്‍ മോര്‍ച്ചറിക്ക് മുന്‍പില്‍ കാവലിരിക്കുന്നത് ഇതോടെ മഞ്ചേരിയില്‍ മാത്രം ഇല്ലാതായി. സംസ്ഥാനത്തെ മറ്റു ആശുപത്രികളിലെ ഫോറന്‍സിക് വിഭാഗമൊന്നും മഞ്ചേരിയെ മാതൃകയാക്കാന്‍ ശ്രമിച്ചതുമില്ല. മഞ്ചേരി മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോ.ഹിതേഷ് ശങ്കര്‍ സ്ഥലം മാറി എത്തിയതോടെ തൃശൂരില്‍ മെഡിക്കല്‍ കോളജില്‍ രാത്രികാല പോസ്റ്റുമോര്‍ട്ടം ആരംഭിച്ചു.
രാത്രികാല പോസ്റ്റുമോര്‍ട്ടം നിര്‍ത്തിയതിന് എതിരെ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രതിഷേധിച്ചു.