surendran-hand-2

മഞ്ചേരി മെഡിക്കൽ കോളേജിൽ മാസങ്ങൾ നീണ്ട ചികില്‍സയ്ക്ക് ശേഷവും ഒടിഞ്ഞ കൈ വളഞ്ഞ നിലയിൽ. ഒടിഞ്ഞ കൈ നിവർത്തണമെങ്കിൽ ഇനിയും ശസ്ത്രക്രിയ നടത്തേണ്ടി വരുമെന്ന് ഡോക്ടർമാർ. മലപ്പുറം ചാത്തങ്ങോട്ടുപുറം  മങ്ങംപറമ്പിൽ സുരേന്ദ്രനാണ് വിദഗ്ധ ചികിൽസകൊണ്ട് സ്വന്തം ജോലി ചെയ്യാൻ പോലുമാകാതെ ഗതികേടിലായത്. Also Read: പ്രസവത്തിനിടെ മലാശയം മുറിഞ്ഞു; കരഞ്ഞപ്പോൾ അഹങ്കാരിയെന്ന് വിളിച്ചു; ഡോ.ബിന്ദു സുന്ദറിന്റെ ക്രൂരത വെളിടുത്തി യുവതി  .

മഞ്ചേരി മെഡിക്കൽ കോളജിലെ അസ്ഥിരോഗ വിഭാഗത്തിലെ ഡോക്ടർമാരുടെ മാസങ്ങൾ നീണ്ട ചികിൽസയ്ക്കൊടുവിലാണ് സുരേന്ദ്രന്റെ കൈ വളഞ്ഞ് ഇതുപോലെയായത്. സ്വന്തമായി ഹോട്ടൽ നടത്തുന്ന സുരേന്ദ്രനുണ്ടാക്കുന്ന പൊറോട്ടയ്ക്ക് നാട്ടിൽ വലിയ പേരായിരുന്നു. പൊറോട്ട പോയിട്ട് ചായ എടുക്കണമെങ്കിൽ പോലും സുരേന്ദ്രനിപ്പോൾ സഹായി വേണം.

ബൈക്കിൽ നിന്ന് വീണാണ്  ചികിൽസ തേടിയത്. മൂന്നാഴ്ച കെട്ടിവച്ച ശേഷം പരിശോധിച്ചപ്പോഴും കൈക്ക്  പ്രശ്നമുണ്ടെന്ന് ഡോക്ടർമാർക്ക് ബോധ്യമായി. കൂടി വന്ന അസ്ഥി വീണ്ടും പൊട്ടിച്ച് പ്ലാസ്റ്റർ ഇട്ടു. നാലാഴ്ച കഴിഞ്ഞ് പ്ലാസ്റ്റർ വെട്ടിയപ്പോഴും കൈ വളഞ്ഞതിനൊപ്പം ബലവും നഷ്ടപ്പെട്ടു.

ചികിത്സാ സമയത്തു തന്നെ ആശുപത്രിയിലെ അലംഭാവം ബോധ്യപ്പെട്ടിരുന്നുവെന്ന് കുടുംബം പറയുന്നു. വീഴ്ച വരുത്തിയ ഡോക്ടർമാർക്കെതിരെ പരാതി പറയാൻപോലും ഇതുവരെയും ആലോചിക്കാത്തവരാണിവർ.

ENGLISH SUMMARY:

Even after months of treatment, a man’s fractured arm remains bent at Manjeri Medical College, raising serious concerns of medical negligence. Doctors have now informed him that another surgery will be required to straighten the arm. Surendran, a resident of Chathangottupuram, Mangamparambu in Malappuram, has been left unable to work and struggling in daily life because of the failed treatment, despite seeking specialist care.