kuwait-03

TOPICS COVERED

  • ഇറാന്‍ ആക്രമണം പ്രതിരോധിക്കുമെന്ന് കുവൈത്ത് അറിയിച്ചു. യു.എസ് സൈനിക കേന്ദ്രങ്ങളിലേക്ക് ആക്രമണം നടത്തിയെന്ന് ഐആജിസി

പശ്ചിമേഷ്യയില്‍ ഇറാന്‍ ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ കുവൈത്ത് വിമാനത്താവളം അടച്ചു. സര്‍വീസുകള്‍ പുനക്രമീകരിക്കുന്നെന്ന് കുവൈത്ത് എയര്‍വൈസ്. ഇറാന്‍ ആക്രമണം പ്രതിരോധിക്കുമെന്ന് കുവൈത്ത് അറിയിച്ചു. യു.എസ് സൈനിക കേന്ദ്രങ്ങളിലേക്ക് ആക്രമണം നടത്തിയെന്ന് ഐആജിസി അറിയിച്ചു. 

 

അതേസമയം, പശ്ചിമേഷ്യയെ മുള്‍മുനയിലാക്കി ഏഴാംദിവസും യു.എസ് – ഇറാന്‍ ആക്രമണം രൂക്ഷം.  ഹോർമുസ് കടലിടുക്കിൽ രണ്ട് എണ്ണക്കപ്പലുകളില്‍ പൊട്ടിത്തെറിയുണ്ടായെന്ന് ഇറാന്‍ സേന അവകാശപ്പെട്ടു. മൈനുകൾ സ്ഥാപിച്ച പാതയിലൂടെ സഞ്ചരിച്ചതിനാലാണ് കപ്പലുകളിൽ പൊട്ടിത്തെറി ഉണ്ടായതെന്നാണ് വിശദീകരണം. 

 

എന്നാല്‍ ഇത്തരം  സംഭവം ഉണ്ടായിട്ടില്ലെന്നാണ് യു.എസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ നിലപാട്.  കുവൈത്തിനുനേരെയുണ്ടായ മിസൈൽ ആക്രമണം പ്രതിരോധിച്ചെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. തെക്കന്‍ മേഖലയില്‍ രണ്ടിടത്ത് തീപിടിത്തമുണ്ടായെന്നും സ്ഥിതി നിയന്ത്രണവിധേയമാമെന്നും കുവൈത്ത് അറിയിച്ചു.

 

ബഹ്റൈനിലെ എ.ഐ കേന്ദ്രവും ജോർദാനിലെ യുഎസ് സൈനിക താവളവും ആക്രമിച്ചതായി ഇറാൻ സേന അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ഇറാനില്‍ ഇന്നലെ രാത്രിയും യു.എസ് വ്യാപക ആക്രമണം നടത്തി. ഹോര്‍മുസ്ഗാനില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു.

ENGLISH SUMMARY:

Kuwait airport has been shut down amid continued Iranian attacks in West Asia. Kuwait Airways said it is rescheduling its services. Kuwait has stated that it will defend itself against Iranian attacks. The IRGC claimed that it had carried out attacks on US military bases.