വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയയാളോട് മറുപടി നല്‍കണമെങ്കില്‍ ഇന്ത്യന്‍ പൗരത്വം തെളിയിക്കുന്ന രേഖയുമായി ഹാജരാകണമെന്ന് നിര്‍ദേശം. കേരള ജല അതോറിറ്റി മലപ്പുറം സൂപ്രണ്ടിങ് എന്‍ജിനീയര്‍ക്ക് നല്‍കിയ വിവരാവകാശ അപ്പീലിനിനാണ് വിചിത്ര മറുപടി ലഭിച്ചത്.
താനൂര്‍ സ്വദേശി ചുളളിയില്‍ സിദ്ദീഖാണ് താനൂര്‍ നഗരസഭ പരിധിയിലെ ജലസേചന കരാറുമായി ബന്ധപ്പെട്ട് വിവരാവകാശ അപേക്ഷ നല്‍കിയത്.ആദ്യമറുപടി തൃപ്തികരമല്ലാത്തതുകൊണ്ടാണ് മലപ്പുറത്തെ സൂപ്രണ്ടിങ് എന്‍ജിനീയര്‍ക്ക് അപ്പീല്‍ അപേക്ഷ നല്‍കേണ്ടി വന്നത്.അപ്പീല്‍ തീര്‍പ്പാക്കിയിട്ടുണ്ടെന്നും മറുപടികള്‍ സ്വീകരിക്കുന്നതിന് ഇന്ത്യന്‍ പൗരനാണന്ന് തെളിയിക്കുന്ന രേഖകളുമായി ഒാഫീസില്‍ ഹാജരാകണമെന്നുമാണ് നിര്‍ദേശം.
ഒാണ്‍ലൈനായി നല്‍കിയ വിവരാവകാശ അപേക്ഷയിലെ ഒപ്പ് പേപ്പര്‍ വെട്ടി ഒട്ടിച്ചു വച്ചതുപോലെ തോന്നുന്നതുകൊണ്ടാണ് പൗരത്വരേഖ ആവശ്യപ്പെടുന്നതെന്നും മറുപടിയിലുണ്ട്. വിവരാവകാശ പ്രവര്‍ത്തകന്‍ കൂടിയായ എം.സിദ്ദീഖിനും വിചിത്രമായ ആദ്യഅനുഭവമാണിത്.