നഖശബന്ധീയ്യ ത്വരീഖത്ത് എന്ന പേരില്‍ പ്രത്യേക വിഭാഗത്തിന്റെ ഭാഗമായിരുന്നവര്‍ക്ക് അതേ സംഘടനയില്‍ നിന്ന് ഊരുവിലക്കെന്ന് പരാതി. മലപ്പുറം കീഴ്ശേരി സ്വദേശികളായ ഷിബില, ലുബ്ന, റിയാസ് തുടങ്ങിയവരാണ് ത്വരീഖത്ത് നേതൃത്വത്തിനെതിരെ കൊണ്ടോട്ടി പൊലീസില്‍ പരാതി നല്‍കിയത്.
ലുബ്നയുടേയും ഷിബിലയുടേയും വീട്ടില്‍ നിന്നുളള ദൃശ്യങ്ങളാണിത്. സംഘടനയില്‍ നിന്ന് പുറത്തായതോടെ സ്വന്തം കുടുംബവുമായി ബന്ധപ്പെടാനോ മാതാപിതാക്കള്‍ക്കൊപ്പം വീട്ടില്‍ കഴിയാനോ അനുവദിക്കുന്നില്ലെന്നാണ് പരാതി.
കുടുംബവുമായി ബന്ധമില്ലാത്ത പുറത്തു നിന്ന് എത്തുന്നവര്‍ സ്വന്തം വീട്ടില്‍ നിന്ന് ഇറങ്ങി പോവണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നുവെന്നാണ് ആക്ഷേപം.ഇരുവരുടേയും പിതാവ് സംഘടനക്കൊപ്പം നിന്നതോടെ പ്രശ്നം രൂക്ഷമായി.സംഘടനയില്‍ നിന്ന് പുറത്തുപോവുന്നവര്‍ മരണപ്പെട്ടാല്‍ സംസ്കാരിക്കാന്‍ പോലും സ്ഥലം കിട്ടില്ലെന്ന് പറഞ്ഞ് ഉറ്റ ബന്ധുക്കളെ പോലും ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ കൊണ്ടോട്ടി പൊലീസ്കേസെടുത്തിട്ടില്ല. സംഘര്‍ഷത്തിലേക്ക് പോവരുതെന്ന് മുന്നറിയിപ്പു നല്കി ഇരുവിഭാഗത്തേയും പൊലീസ് മടക്കി അയക്കുകയായിരുന്നു.