ഒരു നാടാകെ കടുവാപ്പേടിയിലാണ്. ഇതോടെ കളിക്കാന്‍ പോലും പുറത്തിറങ്ങാനാവാതെ വീര്‍പ്പു മുട്ടുകയാണ് ആ നാട്ടിലെ നൂറു കണക്കിന് കുട്ടികള്‍.മലപ്പുറം കാളികാവിലെ നരഭോജി കടുവയെ പിടികൂടുന്നത് നീണ്ടു പോയതോടെയാണ് വീടിനുളളില്‍ തന്നെ കുട്ടികള്‍ക്ക് ഒതുങ്ങിക്കൂടേണ്ടി വന്നത്.
നാട്ടിലും മൈതാനത്തുമെല്ലാം പറന്നു നടന്നായിരുന്നു കളി.നരഭോജി കടുവ നാട്ടിലിറങ്ങിയതോടെ മുതിര്‍ന്നവര്‍ പോലും പുറത്തിറങ്ങാതായി.ഇതോടെ ഫുട്ബോളും ക്രിക്കറ്റുമൊന്നും പുറത്തുപോയി കളിക്കാന്‍ അനുമതിയില്ലാതായി.കുട്ടികളെല്ലാം വീടിനുളളിലേക്ക് ചുരുങ്ങി.
കടുവയെ പിടിക്കുന്നത് ഇനിയും വൈകിയാല്‍ അത്ര കാലം വീടിനുളളില്‍ കഴിയേണ്ടി വരുമെന്നതാണ് കുട്ടികളെ ആകുലപ്പെടുത്തുന്നത്.
വീടിനോട് ചേര്‍ന്ന് പതിവായി കുളിക്കുന്ന കാട്ടരുവില്‍ ഇപ്പോള്‍ കടുവ എത്തുന്നുണ്ട്.ഇതോടെ പുഴയില്‍ ഇറങ്ങുന്നതിനും വിലക്കുവന്നു. കടുവ ദൗത്യം നീണ്ടുപോയാല്‍ അടുത്തയാഴ്ച മുതല്‍ കുട്ടികളെ സ്കൂളിലെത്തിക്കാനും രക്ഷിതാക്കള്‍ പാടുപെടും.