കുറ്റിക്കാട്ടിൽ പന്നിക്കൂട്ടം തമ്പടിക്കുന്നുപുറത്തിറങ്ങാൻ ഭയന്ന് ജനങ്ങൾ അധികൃതരെ വിവരമറിയിച്ചിട്ടും നടപടിയില്ല പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷം പന്നിക്കൂട്ടം കൃഷിയും നശിപ്പിക്കുന്നു.
വിടുകൾക്കിടയിലെ കുറ്റിക്കാട്ടിൽ നാലുപന്നികൾ. പുറത്തിറങ്ങാൻ ഭയന്ന് ജനങ്ങൾ. കാളികാവ് പളളിക്കുളത്താണ് സംഭവം. ഒരാഴ്ചയോളമായി പത്ത് സെന്റ് വരുന്ന ഒരു കുറ്റിക്കാട്ടിൽ പന്നികൾ തമ്പടിക്കുന്നു.
അധികൃതരെ വിവരമറിയിച്ചെങ്കിലും ആരും തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. പ്രദേശത്തു നാളുകളായി കാട്ടുപന്നി ശല്യം രൂക്ഷമാണ്. കൃഷിയടക്കം പന്നിക്കൂട്ടം നശിപ്പിക്കുന്നതോടെ കർഷകരും പ്രതിസന്ധിയിലാണ്.