മലയാള ചലച്ചിത്ര ലോകത്തിന് നോവായി യുവ തിരക്കഥാകൃത്ത് പ്രഫുൽ സുരേഷ് (39) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. വയനാട് പഴയ വൈത്തിരി സ്വദേശിയായ അദ്ദേഹം 'നല്ല നിലാവുള്ള രാത്രി' എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്ത് ശ്രദ്ധേയനായത്.
വയനാട് പഴയ വൈത്തിരി സ്വദേശി ആണ്. അനുരൂപ ആണ് ഭാര്യ. തന്റെ ആദ്യം ചിത്രത്തിന് ശേഷം പുതിയ രണ്ടു പ്രൊജക്ടിന്റെ തിരക്കഥ പൂർത്തിയാക്കിയിരിക്കവേ ആയിരുന്നു മരണം. സംസ്ക്കാരം വീട്ട് വളപ്പിൽ ഇന്ന് രാത്രി 8:30 ന്.
ENGLISH SUMMARY:
Praful Suresh, a young Malayalam screenwriter, has passed away. His untimely death is a great loss to the Malayalam film industry.