kozhikode

TOPICS COVERED

തുടർച്ചയായി രണ്ടാം തവണയും കോഴിക്കോട് കാരന്തൂർ ശ്രീ ഹര ഹര മഹാദേവ ക്ഷേത്രത്തിലെ വിവാഹ രജിസ്ട്രേഷൻ ക്യാംപിന് വൻ തിരക്ക്. രാവിലെ 7 മണിക്ക് മുൻപേ അപേക്ഷകളുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിയത് ആയിരക്കണക്കിനാളുകൾ.

പുലർച്ചെ ഇരുട്ട് മാറും മുൻപേ ക്ഷേത്രമുറ്റത്തേക്ക് ഒഴുകിയെത്തിയ ജനക്കൂട്ടം... കൈകളിൽ അപേക്ഷാഫോമുകൾ... മനസ്സിൽ വിവാഹമെന്ന സ്വപ്നം...കോഴിക്കോട് കാരന്തൂർ ഹര ഹര മഹാദേവക്ഷേത്രത്തിൽ സൗജന്യ വിവാഹ രജിസ്ട്രേഷൻ ക്യാമ്പിന്റെ രണ്ടാംഘട്ടത്തിന് തുടക്കമായപ്പോൾ കണ്ടത് വലിയ ജനപങ്കാളിത്തം. രാവിലെ ഏഴ് മണിക്ക് മുൻപേ തന്നെ ആയിരക്കണക്കിന് ആളുകളാണ് രജിസ്ട്രേഷനായി എത്തിയത്. കഴിഞ്ഞ തവണ സംഘാടകരുടെ പ്രതീക്ഷകളെപ്പോലും മറികടന്നായിരുന്നു ജനങ്ങളുടെ പ്രതികരണം. അന്ന് 12,000 പേരാണ് അപേക്ഷയുമായി എത്തിയത്. അത്രയും വലിയ പ്രതികരണത്തിന്റെ പശ്ചാത്തലത്തിലാണ് രണ്ടാംഘട്ട ക്യാമ്പും സംഘടിപ്പിച്ചത്. 

 ആദ്യഘട്ടത്തിൽ അപേക്ഷ നൽകിയ 12,000 പേരിൽ സ്ത്രീകൾ വെറും 400 പേർ മാത്രം. സ്ത്രീ അപേക്ഷകരുടെ എണ്ണത്തിലെ ഈ കുറവിനൊപ്പം ഉയർന്നുവന്നത് വമ്പൻ ഡിമാൻഡുകളും . ഭൂരിഭാഗം സ്ത്രീകൾക്കും ജീവിതപങ്കാളിയായി വേണ്ടത് സർക്കാർ ജോലിക്കാരെ. ഈ ആവശ്യങ്ങൾക്ക് മുന്നിൽ സംഘാടകരും കുഴങ്ങി. ഒടുവിൽ പെൺകുട്ടികൾക്ക് മാത്രമായി ഡിസംബറിൽ പ്രത്യേക രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിക്കാനാണ് ക്ഷേത്രഭാരവാഹികളുടെ തീരുമാനം.

ENGLISH SUMMARY:

Malayala Manorama Online News reports that the free marriage registration camp at the Kozhikode Karanthur Sri Hara Hara Mahadeva Temple witnessed a massive turnout for the second consecutive time. Thousands of applicants arrived early in the morning, highlighting the overwhelming response to this unique social initiative.