sma-kozhikode

TOPICS COVERED

കോഴിക്കോട് മുക്കത്ത് എസ്എംഎ ബാധിച്ച കുരുന്നുകളുടെ ചികില്‍സാ ധനസമാഹരണം അവസാനഘട്ടത്തിലേയ്ക്ക്.  ഇനി 28 കോടി രൂപ കൂടി ദിവസങ്ങള്‍ക്കുള്ളില്‍ കണ്ടെത്തണം. മരുന്നുവിലയില്‍ ഇളവിനായി കമ്പനികളുമായി ചര്‍ച്ച തുടരുകയാണ്. മൂന്ന് കുട്ടികളുടേയും ചികില്‍സ ഒരേസമയം നടത്താനാകുമെന്നാണ് പ്രതീക്ഷ. 

എഥന്‍, ഒലിവര്‍, ഡേവിഡ്. മുക്കം കല്ലുരുട്ടിയില്‍ ഒറ്റപ്രസവത്തില്‍ ജനിച്ച ഈ മൂന്ന് കുരുന്നുകളും എസ്എംഎ ബാധിതരാണെന്നറിഞ്ഞ നിമിഷം മുതല്‍ നാടൊന്നാകെ ധനശേഖരണത്തിനായി കയ്യില്‍ കിട്ടിയതുമായി ഇറങ്ങിയതാണ്. ഇപ്പോഴും രാപകലില്ലാതെ അത് തുടരുന്നു. ഒരു മാസം കൊണ്ട് 21 കോടി 55 ലക്ഷം രൂപ സമാഹരിക്കാന്‍ കഴിഞ്ഞു. അപ്പോഴും ഇനിയും വേണം 28 കോടി 45 ലക്ഷം രൂപ. 

എസ്എംഎ ചികില്‍സക്കായി നിര്‍ദേശിക്കപ്പെട്ട സോള്‍ ജെന്‍സ്മ ജീന്‍ തെറപ്പി മരുന്നിന്‍റെ ഉല്‍പ്പാദകരായ നോവാര്‍ട്ടീസ് കമ്പനിയുമായി ചര്‍ച്ചകള്‍ തുടരുകയാണ്. ഇന്ത്യയിലെ ഔദ്യോഗിക പ്രതിനിധികള്‍ മുഖേനയാണ് ചര്‍ച്ച. മരുന്നിന്‍റെ വിലയില്‍ പരമാവധി ഇളവ് വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. 

ENGLISH SUMMARY:

The fundraising campaign for triplets Ethan, Oliver, and David in Kallurutty, Mukkam, Kozhikode—who are battling Spinal Muscular Atrophy (SMA)—has entered its final stage. Having raised Rs 21.55 crore within a month, the public is now racing to collect an additional Rs 28.45 crore. Meanwhile, talks are underway with drug manufacturer Novartis through official representatives to secure a price reduction for the life-saving Zolgensma gene therapy.