football

ഫുട്ബോള്‍ പരിശീലനത്തിനായി ദിവസവും മക്കളെ  മൈതാനത്ത് എത്തിച്ചിരുന്ന കുറെ അച്ഛന്‍മാര്‍. കോഴിക്കോട്ടെ ഫുട്ബോൾ ആരാധകർക്കിടയിൽ അവരിന്ന് തരംഗമാണ്. കാണികളില്‍ നിന്ന് കളിക്കാരായും കളിക്കാരില്‍ നിന്ന് സംഘാടകരായും  മാറിയ അവര്‍ ആ സൗഹൃദക്കൂട്ടായ്മയ്ക്ക് ഒരു പേരിട്ടു അച്ഛാസ് എഫ് സി. 

കളിക്കളത്തിനരികിലെ കാത്തിരിപ്പില്‍ തുടങ്ങിയതാണ് ഈ സൗഹൃദം. ഫുട്ബോളിനോടുള്ള ഇഷ്ടം മൂത്ത് പിന്നെ കളത്തിലിറങ്ങി. പിന്നാലെ  പുതിയ താരങ്ങളെ കണ്ടെത്താന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് മൈതാനത്ത്  അവര്‍  മല്‍സരങ്ങള്‍  സംഘടിപ്പിച്ചു. അതിന്‍റെ പേരാണ് അച്ഛാസ് ഫ്യൂച്ചർ കപ്പ് ടൂർണ്ണമെന്‍റ് 

അണ്ടർ 10 മുതൽ അണ്ടർ 18 വരെ  അഞ്ച് വിഭാഗങ്ങളിലാണ്  മത്സരങ്ങൾ. കോഴിക്കോട് ജില്ലയിലെ 24 ഫുട്ബോൾ അക്കാദമികളിൽ നിന്നായി ആയിരത്തിലേറെ കുട്ടികളാണ് പങ്കെടുക്കുന്നത്..  നാല് ദിവസങ്ങളിലായാണ് മല്‍സരം.  29ന് നടക്കുന്ന ഗ്രാൻഡ്ഫിനാലെയിലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകാൻ എത്തുന്നതാകട്ടെ കാലിക്കറ്റ് എഫ് സി ടീമും  മറ്റു ലഹരികൾക്കൊന്നും അടിമപ്പെടാതെ ഫുട്ബോള്‍ ലഹരിയില്‍ തന്നെ കുട്ടികളെ ചേര്‍ത്ത് നിര്‍ത്താന്‍ കൂടിയാണ് ഈ ടൂര്‍ണമെന്റ് ‌. സർക്കാരിന്റെ ലഹരിവിരുദ്ധ ക്യാംപയിനായ  തൂഫാനുമായി കൈകോർത്താണ് ഇത്തവണത്തെ ഫ്യൂച്ചർ കപ്പ്

ENGLISH SUMMARY:

Achas Future Cup is an inspiring youth football tournament in Kozhikode organized by dedicated fathers to keep children away from addictions through sports. The four-day event features over a thousand young players across various age categories in partnership with the government's anti-drug campaign.