കോഴിക്കോട് നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം. കോണ്‍ഗ്രസ് നടത്തുന്ന മഹാറാലിയോട് അനുബന്ധിച്ചാണ് നാളെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വൈകുന്നേരം മൂന്ന് മണി മുതലാണ് നിയന്ത്രണം. ഗാന്ധി റോഡ് ജംഗ്ഷന് മുതല്‍ കോര്പ്പറേഷന് ഒാഫീസ് വരെയുളള ബീച്ച് റോഡില്‍ യതൊരുവിധ വാഹന പാര്‍ക്കിംങും അനുവദിക്കുന്നതല്ല. വിമാനത്താവളത്തിലേയ്ക്കും റെയില്‍വേ സ്റ്റേഷനിലേക്ക് പോകേണ്ട യാത്രക്കാര്‍ നേരത്തെ പുറപ്പെടേണ്ടതാണ്.
നിയന്ത്രണങ്ങള്‍ ഇങ്ങനെ
- എലത്തൂര്‍ പാവങ്ങാട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ ക്രിസ്ത്യന്‍ കോളജ് ജംഗ്ഷന് സമീപം ആളുകളെ ഇറക്കി വിട്ട ശേഷം ഗാന്ധി റോഡ് വഴി ഭട്ട് റോഡ് ബീച്ച് ഭാഗത്ത് പാര്‍ക്ക് ചെയ്യണം.
- കാരപ്പറമ്പ്, കുന്ദമംഗലം, മലപ്പറമ്പ് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ എരഞ്ഞിപ്പാലം ജംഗ്ഷന്– സരോവരം ജംഗ്ഷന് വഴി– അശോക പുരം ജംഗ്ഷനില്‍ ആളുകളെ ഇറക്കി, ഗാന്ധി റോഡ് വഴി ഭട്ട് റോഡ് ബീച്ചിലേക്ക് പാര്‍ക്ക് ചെയ്യേണ്ടതാണ്.
- രാമനാട്ടുകര– മെഡിക്കല്‍ കോളജ്– തൊണ്ടയാട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ പുതിയറ– അരയിടത്തു പാലം അണ്ടര്‍ പാസ് വഴി സരോവരം ജംഗ്ഷന്– അശോകപുരം ജംഗ്ഷനില്‍ ആളുകളെ ഇറക്കി ഗാന്ധി റോഡ് വഴി സൗത്ത് ബീച്ചിലോ കോതി ബീച്ചിലോ പാര്‍ക്ക് ചെയ്യണം.
- ഫറോക്ക്– ബേപ്പൂര്‍– മീഞ്ചന്ത– മാങ്കാവ് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ പുതിയറ അരയിടത്തുപാലം അണ്ടര്‍ പാസ് വഴി സരോവരം ജംഗ്ഷന്– അശോകപുരം ജംഗ്ഷനില്‍ ആളെ ഇറക്കി ഗാന്ധി റോഡ് വഴി സൗത്ത്/കോതി ബീച്ച് ഭാഗത്ത് പാര്‍ക്ക് ചെയ്യേണ്ടതാണ്.
വെകുന്നേരം നാല് മണി മുതല്‍ മാനാഞ്ചിറ– സിഎച്ച്ഫ്ലൈ ഓവര്‍ വഴി ബീച്ചിലേക്കും തിരിച്ചുമുളള വാഹനങ്ങള്‍ക്കും ഗതാതഗാത നിയന്ത്രണം ഉണ്ടാവും.
ENGLISH SUMMARY:
Traffic restrictions will be enforced across Kozhikode city tomorrow starting from 3:00 PM due to a massive rally organized by the Congress party. Authorities have strictly prohibited vehicle parking along Beach Road from Gandhi Road Junction to the Corporation Office. Specific drop-off zones and alternative parking routes near Bhatt Road Beach, South Beach, and Kothi Beach have been designated for vehicles arriving from different directions. Travelers heading to the Kozhikode Railway Station and Calicut International Airport are advised to start early to avoid potential delays.