നൈറ്റ് ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാര്‍ രാവിലെ 11 മണിക്ക് ഓഫിസില്‍ എത്തണമെന്ന വിവാദ ഉത്തരവ് പിന്‍വലിച്ച് കോഴിക്കോട് ഡിസിപി. രാത്രി ഡ്യൂട്ടി ചെയ്യുന്നവര്‍ അടുത്ത ഡ്യൂട്ടിക്ക് ഇനി മുതല്‍ വൈകിട്ട് നാല് മണിക്ക് ഓഫിസില്‍ എത്തിയാല്‍ മതിയെന്നാണ് പുതിയ ഉത്തരവ്. ആവശ്യത്തിന് വിശ്രമം അനുവദിക്കാതെ 11 മണിക്ക് ഓഫിസില്‍ ഹാജരാകണമെന്ന് കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ഡിസിപി പദംസിങ് ഉത്തരവിട്ടത്.
ലംഘിച്ചാല്‍ വകുപ്പ് തല അച്ചടക്ക നടപടി ഉണ്ടാകുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഇതാണ് വിവാദമായത്. രാവിലെ ആറ് മണി വരെയാണ് നൈറ്റ് ഡ്യൂട്ടി. ജോലി കഴിഞ്ഞ് വീട്ടിലെത്തി 11 മണിക്ക് വീണ്ടും ജോലിക്കെത്തുന്നത് ശാരീരികമായും മാനസികമായും ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് പൊലീസില്‍ത്തന്നെ അഭിപ്രായമുയര്‍ന്നിരുന്നു.
വിഷയം വിവാദമായതോടെയാണ് പുതിയ ഉത്തരവ് ഇറക്കിയത്. എന്നാല്‍ അടിയന്തര ഘട്ടങ്ങളില്‍ ഇത്തരം ഇളവുകള്‍ ബാധകമല്ലെന്നും ആവശ്യാനുസരണം ജോലിക്ക് ഹാജരാകണമന്നും പുതിയ ഉത്തരവില്‍ പറയുന്നു.