ബെംഗളൂരുവിലെ മലയാളി യുവാവിന്റെ കൊലപാതകത്തിൽ രണ്ടുപേർ കൂടി പിടിയിൽ. മുഖ്യപ്രതി ആനന്ദരാജനെ കൂടാതെ മൂന്നുപേരെ കൂടി തിരിച്ചറിഞ്ഞു. കൊല്ലപ്പെട്ട കിരൺ അപകടത്തിലാണെന്നും രക്ഷിക്കണമെന്നുമുള്ള പെൺകുട്ടിയുടെ ചാറ്റുകൾ ബന്ധുക്കൾ പുറത്തുവിട്ടു. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
കിരണിനെ മർദ്ദിച്ച അവശനാക്കിയ ശേഷം കൊലപ്പെടുത്താൻ ഡോൺ എന്ന വ്യക്തിയെ കേസിലെ മുഖ്യപ്രതി ആനന്ദരാജ് ഏൽപ്പിച്ചു എന്നാണ് പെൺകുട്ടി കിരണിന്റെ ബന്ധുക്കൾക്ക് അയച്ച സന്ദേശം. തന്നെയും കിരണിനെയും ബാറ്റ് കൊണ്ട് അടിച്ചു എന്നാണ് പെൺകുട്ടിയുട ബന്ധുക്കൾക്ക് നൽകിയ വിവരം. കേസിൽ നിർണായകമായേക്കാവുന്ന മൊബൈൽ ഫോണിലെ സന്ദേശങ്ങളെല്ലാം പോലീസിന് കൈമാറിയിട്ടുണ്ട്.
ഡോണിനെ കൂടാതെ മറ്റു രണ്ടുപേർ കൂടി കേസിൽ പ്രതികളാണ്. ഡോണിന്റെ കൂട്ടാളി വിജയ് എന്ന ഒരാളെ കൂടി തിരിച്ചറിഞ്ഞിട്ടുണ്ട്. നവംബർ രണ്ടിന് പെൺകുട്ടിയുടെ കയ്യിൽ നിന്ന് പണം കടം വാങ്ങാൻ വേണ്ടിയാണ് കിരൺ ആ വീട്ടിലേക്ക് ചെന്നത് എന്നതിന്റെ ഡിജിറ്റൽ തെളിവുകളും കുടുംബം പുറത്തു വിട്ടു .
പെൺകുട്ടിയെ മജിസ്ട്രേറ്റിനു മുൻപിൽ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തും. മൊഴിയെടുക്കാൻ വൈകും തോറും ഏതെങ്കിലും തരത്തിൽ പെൺകുട്ടിയെ കൊണ്ട് മൊഴി മാറ്റിക്കാനുള്ള അവസരം നൽകുകയാണോ എന്ന ആശങ്കയും ബന്ധുക്കൾക്കുണ്ട്. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.