karassery

TOPICS COVERED

അനധികൃതമായി അംഗങ്ങളെ ചേര്‍ക്കുന്നതിനായി കോഴിക്കോട് കാരശേരി സഹകരണ ബാങ്കിലെ കംപ്യൂട്ടര്‍ സംവിധാനത്തില്‍ ഹാക്കിങ് നടത്തിയതു ഐ.ടി. കമ്പനികള്‍ കേന്ദ്രീകരിച്ചെന്നു കണ്ടെത്തല്‍. ബാങ്കിനു കംപ്യൂട്ടര്‍, കോര്‍ ബാങ്കിങ് സംവിധാനങ്ങള്‍ ഒരുക്കി നല്‍കുന്ന കമ്പനികള്‍ അറിയാതെ ഹാക്കിങ് സാധ്യമല്ലെന്നു സൈബര്‍ സുരക്ഷാ വിദഗ്ധരുടെ ഓഡിറ്റില്‍ കണ്ടെത്തി.

2025 നവംബറിലാണ് കാരശേരി ബാങ്കിന്റെ കംപ്യൂട്ടര്‍ സംവിധാനത്തില്‍ ഹാക്കിങ് നടന്നുവെന്ന ആരോപണം ഉയര്‍ന്നത്. അനധികൃതമായി അംഗങ്ങളെ ചേര്‍ക്കാന്‍ അര്‍ധരാത്രി കംപ്യൂട്ടര്‍ സംവിധാനം ഉപയോഗിച്ചത് കണ്ടെത്തിയിരുന്നു. തുര്‍ന്നു ബാങ്ക്  സൈബര്‍ സുരക്ഷാ വിദഗ്ധരെ അന്വേഷണത്തിനായി നിയോഗിച്ചു.വി.പി.എന്‍ കണക്ഷന്‍ വഴിയാണ് ബാങ്കിന്റെ കംപ്യൂട്ടര്‍ സംവിധാനത്തിനകത്ത് നുഴഞ്ഞുകയറിയതെന്നാണ് കണ്ടെത്തല്‍.ഇതുവഴിയാണ് 829 പുതിയ അംഗങ്ങളെ ചേര്‍ത്തത്.  7 ജീവനക്കാരുടെയും രണ്ട് ഐ.ടി. അഡ്മിന്‍മാരുടെയും ലോഗിന്‍ ഐ,ഡി ഇതിനായി ഉപയോഗിച്ചു ബാങ്കിന് ഐ.ടി. സേവനങ്ങള്‍ നല്‍കുന്ന പ്ലാനറ്റ് ഐ , കോര്‍ ബാങ്കിങ് സോഫ്റ്റ് വെയര്‍ നല്‍കുന്ന സീസെയിം ടെക്നോളജീസ് എന്നീ കമ്പനികളറിയാതെ ഇത്തരം അനധികൃത ലോഗിനും ഹാക്കിങും നടക്കില്ലെന്നാണ് ഒരുമാസത്തിലേറെ നീണ്ട ഐ.ടി. വിദഗ്ധരുടെ പരിശോധനയില്‍  കണ്ടെത്തിയത് റിപ്പോര്‍ട്ട് കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘത്തിനു കൈമാറും. നേരത്തെ ബാങ്കിലെ കംപ്യൂട്ടര്‍ രേഖകളടക്കം ക്രൈം  പിടിച്ചെടുത്ത ക്രൈം ബ്രാഞ്ചും ഹാക്കിങ് സ്ഥിരീകരിച്ചിരുന്നു,

ENGLISH SUMMARY:

Karassery Cooperative Bank hacking investigation reveals that the unauthorized addition of members through the bank's computer system required internal IT company involvement. Cyber security auditors confirmed that the midnight breach utilizing VPN connections could not have occurred without the knowledge of the service providers.