ali-thangal-demise

പ്രമുഖ മതപണ്ഡിതനും കാരന്തൂര്‍ മര്‍ക്കസ് സ്ഥാപനങ്ങളുടെ പ്രസിഡന്റുമായി അലി ബാഫഖി തങ്ങള്‍ (88) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കബറടക്കം നാളെ ഉച്ചയ്ക്ക് ഒരുമണിക്ക് ജന്‍മനാടായ കൊയിലാണ്ടിയില്‍ നടക്കും.

ഏറെകാലമായി മര്‍ക്കസ് സ്ഥാപനങ്ങളുടെ പ്രസിഡന്റ് പദവി വഹിച്ചിരുന്ന അലി ബാഫഖി തങ്ങള്‍ എ.പി. വിഭാഗം സുന്നി പണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റാണ്. നിരവധി മഹല്ലുകളുടെ ഖാളി സ്ഥാനവും വഹിക്കുന്നു. കേരളത്തിലെ പ്രമുഖ തങ്ങള്‍ തറവാടായ ബാഫഖി കുടുംബത്തില്‍ അഹ്‌മദ്‌ ബാഫഖി-ശരീഫ നഫീസ ബീവി എന്നിവരുടെ മകനായി 1938 ലാണ് ജനനം.

1988ല്‍ സമസ്ത പിളര്‍ന്നതിനു പിറകെ, കാന്തപുരം എ.പി.അബൂബക്കര്‍ മുസ്്ലിയാര്‍ക്കൊപ്പം ചേര്‍ന്നവരില്‍ പ്രമുഖനാണ് അലി ബാഫഖി തങ്ങള്‍. കഴിഞ്ഞ അര നൂറ്റാണ്ടായി എ.പി. സുന്നി പോഷക സംഘടനകളുടെയും നേതൃരംഗത്ത് സജീവമാണ് തങ്ങൾ.

ENGLISH SUMMARY:

Ali Bafaqi Thangal passed away at the age of 88 while undergoing treatment at a private hospital in Kozhikode. He was a prominent religious scholar, Markaz president, and Samastha vice president whose funeral will be held in Koyilandy.