പ്രശസ്ത ടെലിവിഷന്‍ താരം അനൂജ് താക്കൂര്‍ അന്തരിച്ചു. ഉറക്കത്തിനിടെ അപസ്മാരം ഉണ്ടായതിനെത്തുടര്‍ന്നാണ് മരണം സംഭവിച്ചത്. ധൂം മചാവോ ധൂം, ബന്ധൻ സാത് ജന്മോൻ കാ, ബീന്ദ് ബനൂംഗാ ഘോഡി ചഢൂംഗാ, മഹിസാഗർ തുടങ്ങിയ ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധേയനായിരുന്നു അനൂജ്. ഒക്ടോബര്‍ 27നാണ് മരണം സംഭവിച്ചത്.
Also Read: ‘അറബ് സര്‍ക്കാര്‍ വന്നാല്‍ അത് രാജ്യദ്രോഹം’; ഗാദി ഐസന്കോട്ടുമായി സഖ്യത്തിനു തയാര്‍
അനൂജിന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ രൂപേഷ് സോനാറാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്. ഒക്ടോബർ 30ന് ഇൻസ്റ്റഗ്രാമിൽ അനൂജിനൊപ്പമുള്ള ഓർമകൾ പങ്കുവച്ച് രൂപേഷ് കുറിപ്പിട്ടിരുന്നു. 17 വര്‍ഷത്തെ സൗഹൃദത്തെക്കുറിച്ചുള്ള കുറിപ്പായിരുന്നു ഇത്. അനൂജിന്റെ വിയോഗവാര്‍ത്ത വിശ്വസിക്കാനായില്ലെന്ന് രൂപേഷ് പറഞ്ഞു. പത്ത് ദിവസം മുൻപ് കണ്ട സുഹൃത്തിന്റെ മരണവാര്‍ത്ത ഞെട്ടലോടെയാണ് കേട്ടതെന്നും രൂപേഷ് പറയുന്നു. അനൂജിന്റെ സഹോദരനുമായി സംസാരിച്ചെങ്കിലും വിവരങ്ങള്‍ ഒന്നും ലഭ്യമായില്ലെന്നും ഈ പോസ്്റ്റില്‍ വ്യക്തമാക്കിയിരുന്നു.
Also Read: നദി വൃത്തിയാക്കാൻ സ്വന്തം ആരോഗ്യം പണയംവച്ചു; രോഗങ്ങളുടെ പിടിയില്‍ ബിട്ടു
അനൂജിന്റെ അമ്മയേയും സഹോദരനേയും സന്ദര്‍ശിച്ചപ്പോഴാണ് ഉറക്കത്തിനിടെ അപസ്മാരം സംഭവിച്ചതായും മരിച്ചതായും അറിഞ്ഞതെന്ന് രൂപേഷ് ടൈംസ് ഓഫ് ഇന്ത്യയോട് വെളിപ്പെടുത്തി. പുലര്‍ച്ചെ നാലരയോടെ എഴുന്നേല്ക്കാറുളള അനൂജിന്റെ ദിനചര്യയില്‍ വ്യായാമത്തിനു പ്രധാന സ്ഥാനമുണ്ടെന്നും സുഹൃത്തുക്കള്‍ പറയുന്നു. എന്നാല്‍ മരണം സംഭവിച്ച ദിവസം പുലര്‍ച്ചെ എഴുന്നേല്‍ക്കാതിരുന്നതോടെ അമ്മ മുറിയിലെത്തി നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.