peringathur-bike-attack-couple

TOPICS COVERED

പയ്യോളിയിൽ കാറിൽ യാത്ര ചെയ്യുകയായിരുന്ന ദമ്പതികൾക്ക് നേരെ ആക്രമണം. ഹോൺ അടിച്ച് ശല്യപ്പെടുത്തിയതിനെ ചോദ്യം ചെയ്തതിനെ തുടർന്നാണ് ബൈക്കിലെത്തിയ സംഘം ആക്രമിച്ചതെന്നാണ് പരാതി.

മൂരാടിൽ നിന്ന് പയ്യോളിയിലേക്ക് കാറിൽ സഞ്ചരിക്കുകയായിരുന്നു വിഷ്ണുവും ഭാര്യ അഞ്ജുവും. ഇതിനിടെ സ്കൂട്ടറിൽ പിന്നാലെയെത്തിയ സംഘം നിരന്തരം ഹോൺ അടിച്ച് ശല്യപ്പെടുത്തിയെന്നാണ് പരാതി.

Read more: മലയാളിയല്ലാത്ത ഒരാള്‍ക്ക് ധൈര്യമായി കാണിച്ചുകൊടുക്കാവുന്ന മലയാള സിനിമയേത്? പൃഥ്വിരാജിന് പറയാനുള്ളത് ...

തുടർന്ന് സംഘം കാറിന് മുന്നിൽ ബൈക്ക് നിർത്തി യാത്ര തടസപ്പെടുത്തി. കാർ നിർത്തി പുറത്തിറങ്ങിയ വിഷ്ണുവിനെ ഹെൽമറ്റ് ഉപയോഗിച്ച് സംഘം ആക്രമിച്ചു. ആക്രമണത്തിൽ വിഷ്ണുവിന്റെ ചെവിക്ക് പരിക്കേറ്റു.

മർദനം തടയാൻ ശ്രമിക്കുന്നതിനിടെ ഭാര്യ അഞ്ജുവിനെ റോഡിലേക്ക് തള്ളിയിട്ടതായും പരാതിയുണ്ട്. പരിക്കേറ്റ ഇരുവരെയും വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ പയ്യോളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

peringathur-bike-attack-couple:

Peringathur bike attack incident involved a couple traveling in a car who were allegedly assaulted. The attack was reportedly a result of the couple questioning a group on a bike for honking persistently and causing disturbance.