ആദ്യ ഭാര്യയുമായുള്ള ബന്ധത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഭർത്താവിനെ കൊലപ്പെടുത്തി രണ്ടാം ഭാര്യ. കേസിൽ ഭാര്യയും കാമുകനും മകനും ഉൾപ്പെടെ നാലുപേർ പിടിയിൽ. രാംകിഷോർ വാൽമീയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രാംകിഷോർ വാൽമീയുടെ രണ്ടാം ഭാര്യ സുഫിയ ബാനോ, ഇവരുടെ ആണ്‍സുഹൃത്ത്, കാമുകന്റെ സഹായി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കൂടാതെ സുഫിയ ബാനോയുടെ പ്രായപൂർത്തിയാകാത്ത മകനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കൊലപാതകത്തിന് ശേഷം രാംകിഷോർ വാൽമീയുടെ ശരീരം പെട്ടിയിലാക്കി അകലെയുള്ള കനാലില്‍ ഉപേക്ഷിക്കുകയായിരുന്നു. രണ്ട് ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട രാംകിഷോറും സുഫിയ ബാനോയും നാല് വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം കഴിച്ചത്. എന്നാല്‍ സുഫിയ ബാനോയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ച രാംകിഷോര്‍ സുഫിയയുമായി സ്ഥിരമായി വഴക്കുണ്ടാകുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഈ സമയം രാംകിഷോർ തന്റെ ആദ്യ ഭാര്യയെ സന്ദർശിക്കുകയും അവർക്ക് സാമ്പത്തിക സഹായം നൽകുകയും ചെയ്തിരുന്നു.
ഇതറിഞ്ഞ സുഫിയ കാമുകനുമായി ചേര്‍ന്ന് രാംകിഷോറിനെ കൊല്ലാൻ പദ്ധതിയിടുകയായിരുന്നു. പിന്നീട് സെപ്റ്റംബർ 14ന് രാത്രി ഉറങ്ങിക്കിടന്ന രാംകിഷോറിനെ സുഫിയയും കാമുകനും ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. രാംകിഷോറിന്റെ ആദ്യ ഭാര്യ കവിതാ ദേവിയുടെ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറംലോകമറിയുന്നത്. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരിയമാണ്.