leap

TOPICS COVERED

‌നാട്ടിലെ വിദ്യഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ സ്വന്തം നിലയ്ക്ക് നവീന പദ്ധതി ആവിഷ്കരിച്ചു രണ്ടു മുന്‍സിപ്പാലിറ്റി കൗണ്‍സിലര്‍മാര്‍. കോഴിക്കോട് കൊടുവള്ളി മുന്‍സിപ്പാലിറ്റിയിലെ 11,12 ഡിവിഷനുകളിലെ കൗണ്‍സിലര്‍മാരാണു ഹൈസ്കൂള്‍ മുതല്‍ ബിരുദ വരെയുള്ളവര്‍ക്കായി പ്രത്യേകം പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കുന്നത്.

കൊടുവളളി നഗരത്തോടു ചേര്‍ന്നു നില്‍ക്കുന്ന കരിറ്റുപറമ്പ് വിദ്യഭ്യാസ മേഖലയില്‍ പിന്നാക്കമാണ്. നാട്ടില്‍ സിവില്‍ സര്‍വീസിലും ഐഐടിഐഐഎം അടക്കമുള്ള ഉന്നത കലാലയങ്ങളിലും സ്വന്തം നാടിന്‍റെ പേരു മുഴങ്ങണമെന്ന സാധാരണക്കാരില്‍ സാധാരണക്കാരായ രണ്ടു കൗണ്‍സിലര്‍മാരുട സ്വപ്നമാണു ലേണിങ് എക്സലന്‍സ് ആന്‍ഡ് അച്ചീവ്മെന്‍റ് പ്രോഗ്രാമെന്ന പദ്ധതിയിലേക്കെത്തിയത്.

തിരഞ്ഞെടുക്കപെടുന്ന ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് തുടര്‍ച്ചയായ മൂന്നുവര്‍ഷം പഠന പാഠ്യേതര രംഗത്ത് വിദഗ്ധ പരിശീലനം നല്‍കും. സിവില്‍ സര്‍വീസ് മത്സരപരീക്ഷാ പരിശീലനവും നല്‍കും. കൂടാതെ യു.പി തലത്തില്‍ എഴുത്തിനും വായനയ്ക്കും ബുദ്ധിമുട്ടുനേരിടുന്നവരെ കണ്ടെത്തി വിദഗ്ധ പരിശീലനവും പദ്ധതിയുടെ ഭാഗമാണു. കൗണ്‍സിലര്‍മാരും നാട്ടുകാരും ഒറ്റകെട്ടായി നടപ്പാക്കുന്ന പദ്ധതിക്കായി 20 ലക്ഷം രൂപയാണ് ചെലവ് കണക്കാക്കുന്നത്. 29നു വിദ്യഭ്യാസ മന്ത്രി എന്‍. ശംസുദ്ധീന്‍  പദ്ധതി ഉദ്ഘാടനം ചെയ്യും

ENGLISH SUMMARY:

Koduvalli education initiative by two municipal councilors aims to address educational backwardness in their locality. This innovative program focuses on providing specialized training for high school to degree students, alongside support for those facing reading and writing challenges at the U.P. level.