paramekavu

TOPICS COVERED

തൃശൂര്‍ പാറമേക്കാവ് ദേവസ്വത്തിന് അന്‍പതുകോടിയുടെ കണ്‍വന്‍ഷന്‍ സെന്‍റര്‍. മുന്തിയ സൗകര്യങ്ങളോടെ രണ്ടു ഓഡിറ്റോറിയങ്ങളാണ് സവിശേഷത. കണ്‍വന്‍ഷന്‍ സെന്‍റര്‍ ഇന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. 

1100 പേര്‍ക്ക് ഇരിക്കാവുന്ന പ്രധാന ഓഡിറ്റോറിയം. രണ്ടാമത്തേതില്‍ അറുന്നൂറു പേര്‍ക്കിരിക്കാം. ഭക്ഷണം നല്‍കാനുള്ള വെവ്വേറെ ഹാളുകളും നിര്‍മിച്ചിട്ടുണ്ട്. പൂര്‍ണമായും ശിതീകരിച്ച ഹാളുകള്‍. നാനൂറ് കാറുകള്‍ പാര്‍ക്ക് ചെയ്യാം. അറുന്നൂറു ബൈക്കുകളും. പാര്‍ക്കിങ് ഏരിയയുടെ പ്രത്യേകത ആനകള്‍ക്ക് പൂരത്തിനിതില്‍ നില്‍ക്കാം. പതിനെട്ടടിയാണ് പാര്‍ക്കിങ് സ്ഥലത്തിന്‍റെ ഉയരം. ഇതിനോടകം പതിനഞ്ചു വിവാഹങ്ങള്‍ക്കായി ബുക്കിങ് കിട്ടി. പതിനാലു മാസം കൊണ്ടാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. വേദി പൂര്‍ണമായും തേക്കില്‍ തീര്‍ത്തതാണ്.  ഏറെ പ്രൗഢിയോടെയാണ് കണ്‍വന്‍ഷന്‍ സെന്‍റര്‍ പാറമേക്കാവ് ദേവസ്വം തുറക്കുന്നത്. തൃശൂരിലെ തന്നെ തലയെടുപ്പുള്ള കണ്‍വന്‍ഷന്‍ സെന്‍ററാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. 

ENGLISH SUMMARY:

Paramekkavu Devaswom has inaugurated a ₹50 crore convention centre in Thrissur, boasting two auditoriums with top-notch facilities. This luxurious venue, completed in 14 months, can accommodate up to 1100 people in its main hall and 600 in the second, with ample parking for cars and bikes, and even space for elephants during festivals.