kozhikodetaxi

TOPICS COVERED

 ബൈക്ക് ടാക്സി -ഓട്ടോറിക്ഷ തൊഴിലാളി സംഘർഷം കോഴിക്കോട് നഗരത്തിലെ സ്ഥിരം കാഴ്ചയാണ്. പെർമിറ്റ് ഇല്ലാതെയാണ് ബൈക്ക് ടാക്സിക്കാരിൽ പകുതിപേരും സർവീസ് നടത്തുന്നതെന്നാണ് ഓട്ടോറിക്ഷ തൊഴിലാളികളുടെ ആക്ഷേപം. അതേസമയം സുഗമമായി സർവീസ് നടത്താൻ ഓട്ടോക്കാർ സമ്മതിക്കുന്നില്ല എന്നാണ് ബൈക്ക് ടാക്സിക്കാരുടെ മറുവാദം.  

അനധികൃതമായി സർവീസ് നടത്തുന്ന ബൈക്ക് ടാക്സിക്കാർ തങ്ങളുടെ അന്നം മുട്ടിക്കുന്നുവെന്നാണ് ഓട്ടോക്കാരുടെ ആക്ഷേപം.

ടാക്സിയായി ഓടുന്ന ഇതേ വാഹനം തന്നെ, ഇവർ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നില്ലെന്ന് എന്താണ് ഉറപ്പ് എന്നും ഓട്ടോക്കാർ ചോദിക്കുന്നു . എന്നാൽ നിയമപരമായ എല്ലാ നടപടികളും പൂർത്തിയാക്കിയാണ് സർവീസ് നടത്തുന്നത് എന്നാണ് ബൈക്ക് ടാക്സിക്കാരുടെ വിശദീകരണം

തർക്കം തെരുവിൽ തല്ലി തീർക്കുകയല്ല വേണ്ടത്, ഓട്ടോയും ടാക്സിയും പോലെ നിയമം പാലിച്ച് സർവീസ് നടത്താൻ ബൈക്ക് ടാക്സിക്കാർക്കും അവകാശമുണ്ട്. പക്ഷേ നിയമം പാലിച്ചു തന്നെയാണ് ഇവർ പായുന്നതെന്ന് മോട്ടോർ വാഹന വകുപ്പ് ഉറപ്പ് വരുത്തണം.

ENGLISH SUMMARY:

The ongoing conflict between bike taxis and auto-rickshaws in Kozhikode is a persistent issue. Auto-rickshaw drivers allege that a significant portion of bike taxis operate without permits, leading to economic concerns and disputes over legal operation.