anganwady

TOPICS COVERED

കോഴിക്കോട് വെസ്റ്റ് ഹില്ലിൽ മാലിന്യ കൂമ്പാരത്തിന് നടുവിൽ പ്രവർത്തിച്ചിരുന്ന അങ്കണവാടി പുതിയ കെട്ടിടത്തിലേക്ക് മാറ്റാൻ തീരുമാനം. മനോരമ ന്യൂസ് വാർത്തയെ തുടർന്നാണ് നടപടി . സഥലത്തെ മാലിന്യം എത്രയും വേഗംനീക്കം ചെയ്യാൻ നിർദ്ദേശിച്ച മനുഷ്യവാകാശ കമ്മീഷൻ കോർപ്പറേഷൻ എതിരെ കേസെടുത്തു.

 മാലിന്യക്കൂമ്പാരത്തിന് നടുവിലായിരുന്നു വെസ്റ്റ് ഹില്ലിലെ അംഗനവാടിയിലെ കുട്ടികൾ ഇതുവരെ പഠിച്ചിരുന്നത്.  ഹരിതകർമ്മ സേന ശേഖരിച്ച മാലിന്യങ്ങൾ താൽക്കാലികമായി സൂക്ഷിച്ചതാണെന്നായിരുന്നു കോർപ്പറേഷൻ അധികൃതരുടെ വാദം.തൊട്ടടുത്ത് ഒരു സാമൂഹിക ആരോഗ്യ കേന്ദ്രം കൂടി പ്രവർത്തിക്കുന്ന ഇടത്താണ് ഈ ദുരവസ്ഥയെന്ന് മനോരമ ന്യൂസ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. കുട്ടികളെ സുരക്ഷിതമായ മറ്റൊരുകെട്ടിടത്തിലേക്ക് മാറ്റുമെന്ന ഉറപ്പാണ് ഡെ. പ്യൂട്ടി മേയർ നൽകിയിരിക്കുന്നത്.

സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും വിഷയത്തിൽ സ്വമേധയാ കേസ് എടുത്തു. അംഗനവാടിക്ക് സമീപമുള്ള മാലിന്യങ്ങൾ ഒരാഴ്ചയ്ക്കകം പൂർണ്ണമായും നീക്കം ചെയ്യണമെന്ന് കമ്മീഷൻ കോർപ്പറേഷന് സെക്രട്ടറിക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്.

ENGLISH SUMMARY:

Malayala Manorama Online News reported on the decision to relocate an anganwadi in Kozhikode West Hill that was operating amidst a garbage dump. Following the news report, authorities have decided to move the anganwadi to a new building after the Human Rights Commission took suo motu action and ordered the removal of waste.