paliative

TOPICS COVERED

സംസ്ഥാനത്തെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലെ പാലിയേറ്റീവ് നഴ്സുമാര്‍ക്ക് 10 മാസമായി ശമ്പളം ലഭിക്കുന്നില്ലെന്ന് പരാതി. തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള ഫണ്ട് മുടങ്ങിയതാണ് കാരണമായി പറയുന്നത്. ഇഎസ്ഐ, പിഎഫ് പോലുള്ള ആനുകൂല്യങ്ങളും പാലിയേറ്റീവ് നഴ്സുമാര്‍ക്ക് ലഭിക്കുന്നില്ല

കോഴിക്കോട് ചെക്യാട് പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ 13 വര്‍ഷമായി ജോലി ചെയ്യുന്ന ബിന്‍സിയ്ക്ക് 25750 രൂപയാണ് ശമ്പളം. ഇതാണ് പത്തുമാസമായി മുടങ്ങി കിടക്കുന്നത്. വീടുകള്‍തോറുമെത്തി രോഗീപരിചരണം നടത്തുന്ന നഴ്സുമാര്‍ക്കാണ് ഈ ദുരവസ്ഥ. തദ്ദേശസ്ഥാപനങ്ങള്‍ വഴിയാണ് ഇവര്‍ക്ക് ശമ്പളം നല്‍കുന്നത്. ഫണ്ട് കൃത്യമായി അനുവദിക്കാത്തതും ബില്ലുകള്‍ മാറുന്നതിലെ കാലതാമസവും ശമ്പളം മുടങ്ങാന്‍ കാരണം. 

അടിസ്ഥാന ശമ്പളം സര്‍ക്കാര്‍ വര്‍ധിപ്പിച്ചപ്പോള്‍ ചില ആരോഗ്യ കേന്ദ്രങ്ങള്‍ മാത്രമാണ്  2025 ഏപ്രില്‍ മുതലുള്ള അരിയര്‍ കൊടുത്തത്. ഇതിലൊരു ഏകോപനം വേണമെന്നാണ് നഴ്സുമാര്‍ പറയുന്നത്. സംസ്ഥാനത്ത് പാലിയേറ്റീവ് രോഗികളുടെ എണ്ണം കൂടിയിട്ടും മെഡിക്കല്‍ അവധി പോലും ഇവര്‍ക്ക് അനുവദിക്കുന്നില്ല

ENGLISH SUMMARY:

Primary health center palliative care nurses in Kerala have not received their salaries for 10 months due to fund delays from local bodies. This issue affects their financial stability and access to essential benefits like ESI and PF.