മലയോര ഹൈവേ നിര്‍മാണം പാതിവഴിയില്‍ നിര്‍ത്തിയതോടെ വെട്ടിലായി കോഴിക്കോട് തൊട്ടില്‍പാലം മുള്ളന്‍കുന്ന് നിവാസികള്‍. മഴയില്‍ റോഡ് പാടത്തിനു സമാനമായതോടെ പുറത്തിറങ്ങാന്‍ പോലും ബുദ്ധിമുട്ടുകയാണ് നൂറുകണക്കിനു കുടുംബങ്ങള്‍.
മലയോര ഹൈവേ വയനാട്ടില്‍ നിന്നും കോഴിക്കോട് ജില്ലയിലേക്കു കടക്കുന്ന ഭാഗത്താണ് ജനത്തെ ദുരിതത്തിലാക്കുന്നത്.തൊട്ടില്‍പാലം മുള്ളന്‍കുന്നില്‍ ഏഴു കിലോമീറ്റര്‍ ദൂരത്തില്‍ റോഡിന്റെ വികനസം ഏഴുമാസം മുന്‍പാണു തുടങ്ങിയത്.പണികള്‍ ഇഴഞ്ഞിഴഞ്ഞു നീങ്ങി.ഓളുചാലിനായെടുത്ത കുഴികള്‍ കാടുമൂടി.മഴക്കാലത്ത് സ്ഥിരമായി െവള്ളക്കെട്ടുണ്ടാവുന്ന അമ്പലക്കാവ് ഭാഗത്ത് കുഴിതിരിച്ചറിയാന്‍ റിബണുകള്‍ മാത്രമാണുള്ളത്.ചെളിവെള്ളം കെട്ടികിടന്നതോടെ കിണറുകളിലെ വെള്ളം മലിനമായി
നിരവധി സ്കൂള്‍ വാഹനങ്ങള്‍ അടക്കം ദിവസും കടന്നുപോകുന്ന റോഡിലെ നിലവില്‍ കാല്‍നട യാത്ര അസാധ്യമാണ്. കരിങ്കല്‍ ചീളുകള്‍ നിരത്തി താത്കാലിക പരിഹാരത്തിനുപോലും കരാര്‍ കമ്പനി തയാറാവത്ത് കടുത്ത പ്രതിഷേധത്തിനിടയക്കിയിട്ടുണ്ട്.