human-person

TOPICS COVERED

ജീവിതത്തില്‍ ചില മനുഷ്യര്‍ നമ്മെ അദ്ഭുതപ്പെടുത്താറുണ്ട്. കോഴിക്കോട് ബാലുശേരി തുരുത്തിയാട് സ്വദേശി ജാനുവിനും കുടുംബത്തിനും അങ്ങനെയൊരു അദ്ഭുതമുണ്ടായി. ജപ്തി നടപടികള്‍ നേരിട്ടിരുന്ന വീടിന്‍റെ വായ്പ അതേ ബാങ്കിലെ ജീവനക്കാരി അടച്ചുതീര്‍ത്തു. വിരമിക്കല്‍ ദിനം ആ അമ്മയേയും മക്കളെയും കണ്ട് അവരുടെ ആധാരം മടക്കി നല്‍കിയാണ് ബാങ്കിലെ അസി. സെക്രട്ടറി മേഴ്സി പടിയിറങ്ങിയത്. 

ഓരോ ദിവസവും വീട് ജപ്തിചെയ്യാന്‍ ബാങ്കുകാരെത്തുമെന്ന ആശങ്കയിലായിരുന്നു ജാനുവും കുടുംബവും കഴിഞ്ഞത്. അപ്രതീക്ഷിതമായി ബാലുശേരി കാര്‍ഷിക വികസന ബാങ്കില്‍ നിന്നുള്ള ഫോണ്‍ വിളിയെത്തിയപ്പോഴും നെഞ്ചിടിച്ചു. ബാങ്കിലേക്കെത്തിയ ജാനുവും മകളും അമ്പരുന്നു. ഒരിക്കല്‍ തങ്ങള്‍ ജീവിത ദുംഖങ്ങള്‍ പങ്കുവച്ച ബാങ്കിലെ അസിസ്റ്റന്‍റ് സെക്രട്ടറി മെഴ്സി ചെറിയാന്‍ വായ്പ അടച്ച് തീര്‍ത്ത് ആധാരം മടക്കിനല്‍കി...

2022ലാണ് ജാനുവിന്‍റെ പേരിലെടുത്ത വായ്പ  ജപ്തി നടപടിയിലേക്കെത്തിയത്. മകളും മകളുടെ സുഖമില്ലാത്ത ഭര്‍ത്താവും അവരുടെ മകനുമടങ്ങുന്നതാണ് കുടുംബം. അവരുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കിയ മേഴ്സി എല്ലാ മാസവും ശബളത്തിലെ ഒരു വിഹിതമെടുത്ത് ലോണ്‍ അടച്ചു.  വിരമിക്കുന്ന ദിവസം ശേഷിച്ച പണവും അടച്ച് 1,07000 രൂപയുടെ ലോണ്‍ ക്ലോസ് ചെയ്തു. 29 വര്‍ഷത്തിനുശേഷം വിരമിക്കുമ്പോള്‍ ജനസേവനത്തിന്റ യഥാര്‍ഥ മാതൃക കൂടിയാവുകയാണ് മേഴ്സി.

ENGLISH SUMMARY:

A heartwarming story from Kerala where an inspiring news from Malayala Manorama Online News highlights a bank employee's extraordinary act of kindness. Mercy, an assistant secretary at the Balussery Agricultural Development Bank, paid off the outstanding loan for Jhanu and her family, saving their home from being auctioned.