നിപ ബാധിച്ച രോഗിയുടെ നിലയില്‍ മാറ്റമില്ലെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരന്‍. പ്രതിരോധ മരുന്നായ മോണോ ക്ലോണല്‍ ആദ്യ ഡോസ് നല്‍കിക്കഴിഞ്ഞു. മരുന്നെത്തിച്ചത് വിദേശത്തുനിന്നെന്നും കെ.മുരളീധരന്‍ പറഞ്ഞു. നിപ മരുന്ന് ലഭ്യമല്ലെന്ന വാർത്ത ശരിയല്ല. 12ന് ആന്റിബോഡി നൽകി. ആന്റി വൈറൽ മരുന്ന് ഇന്ത്യയിൽ ഇല്ല. 2021 ന് ശേഷം മരുന്ന് വാങ്ങിയിട്ടില്ലെന്നാണ് വിവരമെന്നും അദ്ദേഹം പറഞ്ഞു. സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ ഫലം നെഗറ്റീവാണെന്നും, 327 വീടുകളില്‍ സര്‍വേ നടത്തി. ആര്‍ക്കും ലക്ഷണങ്ങളില്ലെന്നും മന്ത്രി വ്യക്തമാക്കി.
ആരോഗ്യമന്ത്രി കോഴിക്കോട് ക്യാംപ് ചെയ്തില്ലെന്ന പ്രതിപക്ഷനേതാവിന്‍റെ ആരോപണത്തിലും മന്ത്രി മറുപടി പറഞ്ഞു. വിമര്‍ശനം തന്റെ നേര്‍ക്കുള്ളതാണെന്ന് പറഞ്ഞ മന്ത്രി 2018 ലെ സാഹചര്യമല്ലെന്നും അതുമായി താരതമ്യം ചെയ്യരുതെന്നും വ്യക്തമാക്കി. മികച്ച ഏകോപനം സാധ്യമാവുക തിരുവനന്തപുരത്ത് നില്‍ക്കുമ്പോളാണെന്നും അദ്ദേഹം പറഞ്ഞു. വെടിക്കെട്ടുകാരനെ ഉടുക്കുകൊട്ടി പേടിപ്പിക്കരുതെന്നും മന്ത്രി. പിണറായി അമേരിക്കയിലിരുന്ന് മന്ത്രിസഭായോഗം കൂടുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, നിപ രോഗിയുടെ ഫലത്തില്‍ ആശയക്കുഴപ്പമുണ്ടാകാന്‍ കാരണവും മന്ത്രി വിശദീകരിച്ചു. വാര്‍ത്താ സമ്മേളനം നടത്തുമ്പോള്‍ പൂണെയില്‍ നിന്നുള്ള ഫലം കയ്യില്‍ കിട്ടിയിരുന്നില്ലെന്നും ഫലം വന്ന വിവരം ഡിഎച്ച്എസ് അറിയിച്ചില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഡിഎച്ച്എസ് വിവരങ്ങൾ മറച്ചു വെച്ചു, കളക്ടര്‍ക്ക് വീഴ്ചയുണ്ടായില്ലെന്നും മന്ത്രി. കലക്ടറേറ്റില്‍ നിപ അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
ENGLISH SUMMARY:
Health Minister K. Muraleedharan has announced that the medical condition of the Nipah virus patient remains unchanged, though the crucial first dose of the imported monoclonal antibody has already been administered. Addressing a press conference after a high-level review meeting at the Kozhikode Collectorate, the minister dismissed media reports alleging a severe shortage of essential anti-viral medicines in the state. He clarified that the initial confusion surrounding the patient's lab results occurred because the Director of Health Services failed to promptly pass on the confirmation report from the National Institute of Virology in Pune. Muraleedharan fiercely rejected the opposition leader's criticism regarding his absence from the ground, stating that a crisis can be managed far more effectively through centralized coordination from Thiruvananthapuram. He also took a direct political swipe at Pinarayi Vijayan, using a traditional idiom to state he would not be intimidated by baseless political noise and reminding critics that the former chief minister used to chair cabinet meetings remotely from the United States. Furthermore, the minister shared reassuring news that the laboratory results of all immediate high-risk individuals on the contact list have returned completely negative following an extensive medical survey of over three hundred regional households.