മാലിന്യം നിറഞ്ഞ് ഒഴുക്കുനിലച്ച കോഴിക്കോട് പൂനുര്‍ പുഴയില്‍ ഇനി തെളിനീരൊഴുക്കും. പൂനുര്‍ പുഴ പുഞ്ചിരിക്കട്ടെ എന്ന പേരില്‍ മലബാര്‍ ഗ്രൂപ്പിന്‍റെ നേതൃത്വത്തില്‍ ശുചീകരണം നടത്തി. ജനകീയ പങ്കാളിത്തതോടെയായിരുന്നു ശുചീകരണം
മാലിന്യവും മണ്‍തിട്ടകളും നിറഞ്ഞ് മലിനമായ പൂനുര്‍ പുഴ ഇനി സുഗമമായി ഒഴുക്കും. മലബാര്‍ ഗ്രൂപ്പിന്‍റെയും കുന്ദമംഗലം പഞ്ചായത്തിന്‍റെയും നേതൃത്വത്തിലാണ് പുഴയെ വീണ്ടെടുത്തത്. ആറുവാര്‍ഡുകളിലായി എട്ടര കിലോമീറ്റര്‍ ദൂരത്തിലാണ് പുഴ ശുചീകരിച്ചത്.കുന്ദമംഗലം പഞ്ചായത്തിന്‍റെ സമഗ്രവികസനത്തിന്‍റെ ഭാഗമായാണ് പൂനുര്‍ പുഴ ശുചീകരണം. 17 ടീമുകള്‍ക്ക് പരിശീലനം നല്‍കിയാണ് ശുചീകരണം നടത്തിയത്.
കോളജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ ശുചീകരണത്തിന്‍റെ ഭാഗമയി പദ്ധതിയുടെ തുടര്‍ച്ചയായി പൊതുയിടങ്ങളും വീടുകളും മാലിന്യമുക്തമാക്കും.മലബാര്‍ ഗ്രൂപ്പ് നടത്തി വരുന്ന വിവിധ സി എസ് ആര്‍ പദ്ധതികളില്‍ പ്രധാനപ്പെട്ടതാണ് പരിസ്ഥിതി സംരക്ഷണം